കുട്ടികളിലെ അപകടകരമായ മൊബൈൽ ആസക്തി: സംരക്ഷണമൊരുക്കാൻ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ

Web Desk
Posted on November 17, 2017, 12:00 pm

ചെന്നൈ: കുട്ടികൾ മൊബൈൽ ഫോണുകൾക്ക് അടിമയാകുന്നതിനെക്കുറിച്ച് മാതാപിതാക്കളിൽ ആശങ്ക വർദ്ധിക്കുന്നു. എന്നാൽ ഇനി ആ ആശങ്ക വേണ്ട. കുട്ടികൾ ഫോണിൽ ചിലവഴിക്കുന്ന സമയം കണ്ടെത്താനും അവരുടെ മേലൊരു കണ്ണുവയ്ക്കാനും സഹായകരമായ ഒരു മൊബൈൽ അപ്ലിക്കേഷൻ കണ്ടെത്തിയിരിക്കുകയാണ്. ചെന്നൈയിലെ ഒരു സംരംഭകനാണ് ‘നോ നെറ്റ്‌സ്’ (Knownets) എന്ന മൊബൈൽ ആപ്ലിക്കേഷൻ വികസിപ്പിച്ചിരിക്കുന്നത്.

ആൻഡ്രോയ്ഡ് സ്മാർട്ട്ഫോണിൽ ഡൗൺലോഡ് ചെയ്യാവുന്ന ഈ ആപ്ലിക്കേഷൻ ഗൂഗിൾ പ്ലേ സ്റ്റോറിൽ ലഭ്യമാണ്. അപകടകരമായ ബ്ലൂ വെയിൽ ഗെയിം കുട്ടികളുടെ ജീവനെടുത്ത സാഹചര്യത്തിൽ ഇത്തരം ഒരു ആപ്ലിക്കേഷൻ കുട്ടികളെ നിരീക്ഷിക്കാൻ വളരെ ഉപയോഗപ്രദമാകും.