12 September 2024, Thursday
KSFE Galaxy Chits Banner 2

Related news

August 4, 2024
June 11, 2024
April 3, 2024
December 16, 2023
September 8, 2023
September 6, 2023
August 12, 2023
July 28, 2023
July 17, 2023
July 9, 2023

ചാര്‍ജര്‍ ഇല്ലാതെ ഐഫോണ്‍ വിറ്റതിന് ആപ്പിളിന് രണ്ട് കോടി ഡോളര്‍ പിഴ

Janayugom Webdesk
ബ്രസീലിയ
October 14, 2022 10:12 pm

ചാര്‍ജറില്ലാതെ ഐ­ഫോണ്‍ വില്പന നടത്തിയതിന് ആപ്പിള്‍ കമ്പനിക്ക് രണ്ട് കോടി ഡോളര്‍ പിഴ വിധിച്ച് ബ്രസീല്‍ കോടതി. ഉപഭോക്താക്കളെ മറ്റെ­ാരു ഉല്പന്നം കൂടി വാങ്ങാന്‍ നിര്‍ബന്ധിക്കുന്ന ഉപദ്രവകരമായ പ്രവണതയെന്നാണ് കോടതി ഇതിനെ വിലയിരുത്തിയത്. ബ്രസീലിലെ സാവോ പോളോ സിവില്‍ കോടതി ജഡ്ജി കാരമുറു അഫോണ്‍സൊ ഫ്രാന്‍സിസ്‌കോ ആണ് വിധി പ്രഖ്യാപിച്ചത്. ബ്രസീലിയന്‍ കണ്‍സ്യൂമേഴ്സ് അസോസിയേഷനാണ് ആപ്പിളിന്റെ നടപടിക്കെതിരെ കോടതിയെ സമീപിച്ചത്. 

ആപ്പിളിന്റെ 12,13 മോഡല്‍ ഉപഭോക്താക്കള്‍ക്ക് ഐഫോണ്‍ ചാര്‍ജര്‍ ലഭ്യമാക്കാനും ബ്രസീലില്‍ വിപണിയിലിറക്കുന്ന ഐഫോണുകള്‍ ചാര്‍ജറുകളോടെ ലഭ്യമാക്കാനുമാണ് കോടതി നിര്‍ദ്ദേശം. സെപ്റ്റംബറില്‍ ബ്ര­സീല്‍ നീതിന്യായമന്ത്രാലയം ഐഫോണ്‍ 12 ‚13 മോഡലുകള്‍ ചാര്‍ജറില്ലാതെ വിറ്റതിന് ആപ്പിളിന് 25 ലക്ഷം ഡോളര്‍ പിഴ വിധിച്ചിരുന്നു. ഇലക്ട്രോണിക് മാലിന്യങ്ങള്‍ കുറയ്ക്കാനായാണ് 2020 ഒക്ടോബര്‍ മുതല്‍ ആപ്പിള്‍ ഫോണിനൊപ്പം ചാര്‍ജറുകളുടെ വില്പന നിര്‍ത്തലാക്കിയത്.

Eng­lish Summary:Apple fined $20 mil­lion for sell­ing iPhone with­out charge
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.