Web Desk

July 06, 2021, 6:32 pm

കുഫോസ് മത്സ്യകർഷക അവാർഡിന് ജൂലൈ 12 വരെ അപേക്ഷിക്കാം

Janayugom Online

കൊച്ചി – കേരള ഫിഷറീസ് സമുദ്രപഠന സർവ്വകലാശാല (കുഫോസ്) സംസ്ഥാനത്തെ മികച്ച മത്സ്യകർഷകന് ലൈഫ് ടൈം അച്ചീവ്മെൻറ് അവാർഡിന് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയ്യതി ജൂലൈ 12 വരെയായി ദീർഘിപ്പിച്ചു. മത്സ്യകൃഷി രംഗത്ത് സമഗ്രമായ സംഭാവന നൽകിയിട്ടുള്ള മത്സ്യകർഷകർക്ക് അപേക്ഷിക്കാം. നാമനിർദ്ദേശങ്ങളും സ്വീകരിക്കും. 

അപേക്ഷ / നാമനിർദ്ദേശവും അനുബന്ധ രേഖകളും രജിസ്ട്രാർ, കുഫോസ്, പനങ്ങാട്, കൊച്ചി — 682 506 എന്ന മേൽവിലാസത്തിൽ ലഭിക്കണം. [email protected] എന്ന ഇ മെയിൽ വിലാസത്തിലും അപേക്ഷ / നാമനിർദ്ദേശം സമർപ്പിക്കാം.

ENGLISH SUMMARY:Applicants can apply until July 12 for the Kufos Fish­eries Award
You may also like this video