പാമ്പുപിടുത്തത്തിന് സർട്ടിഫിക്കറ്റ്: തിരുവനന്തപുരം ജില്ലയിൽ അപേക്ഷ ക്ഷണിച്ചു

Web Desk

തിരുവനന്തപുരം

Posted on September 16, 2020, 9:18 pm

പാമ്പുപിടിത്തത്തിനായി വനം വകുപ്പ് ഏർപ്പെടുത്തുന്ന സർട്ടിഫിക്കറ്റ് നേടാനുള്ള പരിശീലനത്തിൽ പങ്കെടുക്കുന്നതിന് താത്പര്യമുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. പാമ്പു പിടിത്തത്തിൽ താൽപര്യവും വൈദ്യഗ്ധ്യവും മുൻപരിചയവുമുള്ള 21നും 65 വയസ്സിനുമിടയിൽ പ്രായമുള്ള, തിരുവനന്തപുരം ജില്ലയിലെ താമസക്കാരായ സന്നദ്ധപ്രവർത്തകർക്ക് അപേക്ഷിക്കാം. പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് വനം വകുപ്പ് സർട്ടിഫിക്കറ്റ് നൽകും.

ഇത്തരത്തിൽ സർട്ടിഫിക്കറ്റ് ലഭിച്ചിട്ടുള്ള അംഗീകൃത പാമ്പുപിടുത്തക്കാർക്ക് മാത്രമേ മേലിൽ പാമ്പുപിടുത്തത്തിൽ ഏർപ്പെടാൻ സാധിക്കൂ. ജനവാസകേന്ദ്രങ്ങളിൽ നിന്ന് പാമ്പുകളെ ശാസ്ത്രീയവും സുരക്ഷിതവുമായ രീതിയിൽ പിടികൂടി അവയുടെ ആവാസവ്യവസ്ഥയിൽ വിട്ടയയ്ക്കുന്നതിന് സന്നദ്ധപ്രവർത്തകരെ കണ്ടെത്തുകയാണ് പരിശീലനത്തിൻ്റെ ലക്ഷ്യം.

നിശ്ചിത മാതൃകയിലുള്ള അപേക്ഷകൾ സെപ്തംബർ 30നകം തിരുവനന്തപുരം സാമൂഹ്യവനവൽക്കരണ വിഭാഗം ഡെപ്യൂട്ടി ഫോറസ്റ്റ് കൺസർവേറ്റർക്ക് സമർപ്പിക്കേണ്ടതാണ്. അപേക്ഷാ ഫോറത്തിന്റെ മാതൃക വനംവകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ www. ker­ala. gov. in ൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 0471–2360462.

Eng­lish sum­ma­ry: Appli­ca­tion invit­ed for snake catch­ing train­ing

You may also like this video;