25 April 2024, Thursday

Related news

April 25, 2024
April 24, 2024
April 24, 2024
April 20, 2024
April 17, 2024
April 8, 2024
February 23, 2024
February 22, 2024
February 21, 2024
February 1, 2024

രാജ്യത്ത് വിവരാവകാശം നിയമപ്രകാരം സര്‍പ്പിച്ച അപേക്ഷകൾ കെട്ടിക്കിടക്കുന്നു

Janayugom Webdesk
July 21, 2022 9:17 pm

വിവരാവകാശ നിയമപ്രകാരം (ആർടിഐ) സമർപ്പിച്ച 26,518 അപ്പീലുകളും പരാതികളും കേന്ദ്ര വിവരാവകാശ കമ്മിഷൻ(സിഐസി) ഓഫീസിൽ കെട്ടിക്കിടക്കുന്നു. കേന്ദ്ര സഹമന്ത്രി ജിതേന്ദ്ര സിങ് ആണ് ഇക്കാര്യം രാജ്യസഭയെ അറിയിച്ചത്. വിവരാവകാശ അപേക്ഷകളുടെ സംസ്ഥാനം തിരിച്ചുള്ള വിവരങ്ങള്‍ അതത് സംസ്ഥാന സർക്കാരുകളാണ് സൂക്ഷിക്കുന്നതെന്നും സിങ് പറഞ്ഞു. 

‘ഓൺലൈൻ വിവരാവകാശ നിയമം നടപ്പിലാക്കുന്നതിന്റെ സാധ്യതകൾ പരിശോധിക്കാൻ എല്ലാ സംസ്ഥാനങ്ങളോടും അഭ്യർത്ഥിച്ചിരുന്നു. സംസ്ഥാന തലത്തിൽ വിവരാവകാശ അപേക്ഷകൾക്കായി വെബ് പോർട്ടൽ നിർമ്മിക്കുന്ന സംസ്ഥാനങ്ങൾക്ക് സോഫ്റ്റ്‌വേർ, സോഴ്സ് കോഡ് തുടങ്ങിയ സാങ്കേതിക പിന്തുണ നൽകാൻ നാഷണൽ ഇൻഫോർമാറ്റിക്സ് സെന്ററിനോട് (എൻഐസി) അഭ്യർത്ഥിച്ചിട്ടുണ്ട്’, മന്ത്രി പറഞ്ഞു. 

Eng­lish Summary:Applications filed under the RTI Act in the coun­try are pending
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.