മുഖ്യ വിവരാവകാശ കമ്മിഷണറുടെയും കമ്മിഷൻ അംഗങ്ങളുടെയും നിയമനം വിവാദത്തിൽ

Web Desk

ന്യൂഡല്‍ഹി:

Posted on October 30, 2020, 6:10 pm

മുഖ്യ വിവരാവകാശ കമ്മിഷണറുടെയും കമ്മിഷൻ അംഗങ്ങളുടെയും നിയമനം വിവാദത്തിൽ. മുൻ ഐഎഫ്എസ് ഉദ്യോഗസ്ഥനായ യശ്വര്‍ദ്ധന്‍ സിൻഹയെയാണ് മുഖ്യ വിവരാകാശ കമ്മിഷണറായി കേന്ദ്രം നിയമിച്ചത്. സംഘപരിവാർ അനുകൂല മാധ്യമ പ്രവര്‍ത്തകനായ ഉദയ് മഹുര്‍ക്കറിനെ വിവരാവകാശ കമ്മിഷണറായും കേന്ദ്രം നിയമിച്ചു.

പ്രതിപക്ഷ പ്രതിനിധിയായ അധിര്‍ രഞ്ജൻ ചൗധരിയുടെ എതിർപ്പ് തള്ളിക്കൊണ്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി അദ്ധ്യക്ഷനായ സമിതിയുടെ ഏകപക്ഷീയമായ നിയമനം. കഴിഞ്ഞ രണ്ടു മാസങ്ങളായി വിവരാകാശ കമ്മിഷണറുടെ തസ്തിക ഒഴിഞ്ഞു കിടക്കുകയായിരുന്നു. ഒക്റ്റോബര്‍ 24ന് ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് പുതിയ നിയമനങ്ങളുമായി ബന്ധപ്പെട്ട ചര്‍ച്ച നടന്നത്. എന്നാല്‍ യോഗത്തില്‍ ഇരുവരുടെയും നിയമനങ്ങളെ ചൗധരി നിയമനത്തിനെ എതിര്‍ത്തു. സിവിസി അടക്കം അഞ്ച് കമ്മിഷണർമാരാണുള്ളത്.

മുഖ്യ വിവരാകാശ കമ്മിഷണര്‍ തസ്തികയിലേക്ക് 319 പേരും വിവരാകാശ കമ്മിഷണര്‍ തസ്തികയിലേക്ക് 355 പേരുമാണ് അപേക്ഷിച്ചത്. ശ്രീലങ്കയിലെയും യുകെയിലെയും ഇന്ത്യൻ ഹൈ കമ്മിഷണറായി സേവനം അനുഷ്ടിച്ച വ്യക്തിയാണ് സിന്‍ഹ. ഇന്ത്യ ടുഡേയിലെ സീനിയര്‍ എ‍ഡിറ്ററായ മഹുര്‍ക്കര്‍ മോ‍ഡി സര്‍ക്കാരിന്റെ പല പുസ്തകങ്ങളുടെയും രചയിതാവാണ്.

ENGLISH SUMMARY: appoin­ment of cheif elec­tion com­mis­sion and oth­ers in con­tro­ver­sy

YOU MAY ALSO LIKE THIS VIDEO