12 October 2024, Saturday
KSFE Galaxy Chits Banner 2

Related news

September 27, 2024
September 26, 2024
September 20, 2024
September 18, 2024
September 16, 2024
September 8, 2024
September 4, 2024
August 31, 2024
August 15, 2024
July 14, 2024

സഹകരണ ബാങ്ക് നിയമനം; കോണ്‍ഗ്രസിനെ കുരുക്കുന്ന ശബ്ദരേഖ പുറത്ത്

Janayugom Webdesk
തൃശൂര്‍
December 20, 2022 12:12 pm

തൃശൂര്‍ ചേലക്കരയില്‍ കോണ്‍ഗ്രസിനെ കുരുക്കുന്ന ശബ്ദരേഖ പുറത്ത്. സഹകരണ ബാങ്ക് നിയമനത്തിന് കോഴ ആവശ്യപ്പെടുന്ന ശബ്ദരേഖയാണ് വിവാദമായത്. ചേലക്കര കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്‍റ് ടിഎം കൃഷ്ണനും പാഞ്ഞാള്‍ മണ്ഡലം പ്രസിഡന്‍റ് ടി കെ വാസുദേവനും തമ്മിലുള്ള സംഭാഷണമാണ് പുറത്തായത്. കിള്ളിമംഗലം സര്‍വീസ് സഹകരണ ബാങ്കില്‍ നിയമനത്തിനാണ് കോഴ ആവശ്യപ്പെടുന്നത്. കോണ്‍ഗ്രസ് വള്ളത്തോള്‍ നഗര്‍ മുന്‍ ബ്ലോക്ക് പ്രസി. സിപി ഗോവിന്ദന്‍കുട്ടിയുടെ മകനെ നിയമിക്കാനായിരുന്നു കോഴ ആവശ്യപ്പെട്ടത്. ‘ഉമ്മന്‍ചാണ്ടി വിളിച്ചുപറഞ്ഞാല്‍ കാര്യം നടക്കില്ല, നിയമനത്തിന് ചുരുങ്ങിയത് പത്ത് വേണം , പറഞ്ഞ ഡേറ്റില്‍ പൈസ കൊടുക്കണം, ഞാനും നീയും ഗോവിന്ദന്‍കുട്ടിയും മാത്രം അറിഞ്ഞാല്‍ മതി‘യെന്നുമാണ് ടിഎം കൃഷ്ണന്‍ പറയുന്നത്. 

അതേസമയം ഒന്നര വര്‍ഷം മുമ്പുള്ള സംഭാഷണമാണ് പുറത്തുവന്നിട്ടുള്ളതെന്നും, പാര്‍ട്ടിയിലുള്‍പ്പെട്ട ഒരാള്‍ക്ക് ജോലി ലഭിക്കാനുള്ള വഴി പറഞ്ഞുകൊടുക്കുകമാത്രമാണ് ചെയ്തതെന്നും ടി എം കൃഷ്ണന്റെ വാദം. ശബ്ദരേഖ പുറത്ത് വന്നതോടെ സര്‍ക്കാരിനെതിരെ ടി എം കൃഷ്ണന്‍ നയിക്കുന്ന ബ്ലോക്ക് തല ജാഥ ഒഴിവാക്കാന്‍ ഡിസിസി നിര്‍ദേശം നല്‍കി. പിന്‍വാതില്‍ നിയമനങ്ങള്‍ക്കെതിരെ നാളെയും മറ്റന്നാളുമാണ് ജാഥ നിശ്ചയിച്ചിരുന്നത്. 

Eng­lish Summary:Appointment of Coop­er­a­tive Bank; The audio record­ing that impli­cates the Con­gress is out
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.