ടാറ്റയുടെ മുൻ ചെയർമാനായ സൈറസ് മിസ്ത്രിയെ തത്സ്ഥാനത്ത് പുനഃനിയമിക്കണമെന്ന നാഷണൽ കമ്പനി ലോ അപ്പലേറ്റ് ട്രൈബ്യൂണലിന്റെ വിധി സുപ്രീം കോടതി സ്റ്റേ ചെയ്തു. ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ , ജസ്റ്റിസുമാരായ ബി ആർ ഗവായ്, സൂര്യകാന്ത് എന്നിവരടങ്ങിയ ബെഞ്ചാണ് ടാറ്റ സൺസിന്റെ അപ്പീൽ പരിഗണിച്ചത്. തുടർന്ന് ബന്ധപ്പെട്ട കക്ഷികൾക്ക് കോടതി നോട്ടീസ് അയച്ചു.
അതേസമയം രജിസ്ട്രാർ ഓഫ് കമ്പനീസിന്റെ ഹർജി തള്ളിയ ട്രൈബ്യൂണലിന്റെ ഉത്തരവും സുപ്രീം കോടതി സ്റ്റേ ചെയ്തു. ടാറ്റയും മിസ്ത്രിയും തമ്മിലുള്ള വിഷയത്തിലെ പരാമർശങ്ങൾ തിരുത്തി ഉത്തരവ് പരിഷ്ക്കരിക്കണമെന്ന ആർഒസിയുടെ ഹർജിയാണ് നേരത്തെ ട്രൈബ്യൂണൽ തള്ളിയത്. വിധിക്കെതിരെ ടാറ്റ സൺസ് സമർപ്പിച്ച പ്രധാന അപേക്ഷയ്ക്കൊപ്പം ഈ വിഷയത്തിലും വാദം കേൾക്കുമെന്ന് സുപ്രീം കോടതി അറിയിച്ചു.
English summary: Appointment of Cyrus Mistry: Stay on Tribunal Order
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.