പ്രത്യേക ലേഖകന്‍

തിരുവനന്തപുരം

October 13, 2021, 8:52 am

തൊഴിലുറപ്പ് തൊഴിലാളി ക്ഷേമ പദ്ധതിക്ക് അംഗീകാരം

Janayugom Online

തൊഴിലുറപ്പ് തൊഴിലാളികളുടെ ക്ഷേമ പദ്ധതിയ്ക്ക് നിയമസാധുത നൽകുന്ന ബില്ലിന് നിയമസഭയുടെ അംഗീകാരം. 2020–21 ലെ കേരള തൊഴിലുറപ്പ് തൊഴിലാളി ക്ഷേമനിധി ബിൽ സഭ ഐക്യകണ്ഠേന പാസാക്കി. സഭാ സമ്മേളനത്തിന്റെ ആദ്യനാള്‍ തദ്ദേശ സ്വയംഭരണ മന്ത്രി എം വി ഗോവിന്ദൻ അവതരിപ്പിച്ച ബില്ലാണ് സബ്‌ജക്ട് കമ്മിറ്റി പരിശോധനയ്ക്കുശേഷം ഇന്നലെ സഭ വീണ്ടും പരിഗണിച്ചത്. ഇതുകൂടാതെ മൂന്നു ബില്ലും സഭ അംഗീകരിച്ചു. 

ക്ഷേമനിധി ബിൽ പാസാക്കിയതിലൂടെ സംസ്ഥാനം രാജ്യത്തിനുമുന്നിൽ തല ഉയർത്തി നിൽക്കുകയാണെന്ന് മന്ത്രി എം വി ഗോവിന്ദൻ ചൂണ്ടിക്കാട്ടി.തൊഴിലുറപ്പ് തൊഴിലാളികൾക്കായി ഇത്തരത്തിലൊരു പദ്ധതി മറ്റൊരു സംസ്ഥാനത്തുമില്ല.മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെയും അയ്യൻകാളി നഗരതൊഴിലുറപ്പ് പദ്ധതിയുടെയും പരിധിയിൽ വരുന്ന തൊഴിലാളികളാണ് പദ്ധതി അംഗങ്ങൾ. കഴിഞ്ഞ എൽഡിഎഫ് സർക്കാർ ഓർഡിനൻസിലൂടെ ക്ഷേമനിധിയ്ക്ക് രൂപം നൽകിയിരുന്നു. രണ്ട് തൊഴിലുറപ്പ് പദ്ധതികളിലുമായി രജിസ്റ്റർ ചെയ്തിട്ടുള്ള 40 ലക്ഷം കുടുംബങ്ങൾ പദ്ധതിയുടെ ഭാഗമാകും. പെൻഷൻ അടക്കമുള്ള ആനുകൂല്യങ്ങളും ഉറപ്പാകും.
eng­lish summary;Approval for Employ­ment Guar­an­tee Work­ers Wel­fare Scheme
you may also like this video;