Web Desk

ന്യൂഡൽഹി

January 24, 2021, 9:57 am

രാജ്യത്ത് ടിക്ക് ടോക്ക് ഉള്‍പ്പടെയുള്ള ആപ്പുകളുടെ വിലക്ക് തുടരും

Janayugom Online

രാജ്യത്ത് ടിക് ടോക്ക് ഉള്‍പ്പടെയുള്ള ചൈനീസ് ആപ്പുകള്‍ക്ക് കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ വിലക്ക് തുടരും. ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്രസർക്കാർ ടിക് ടോക്കിന് നോട്ടീസ് അയച്ചു. 2020 ജൂണിൽ 59 ചൈനീസ് ആപ്പുകളും സെപ്റ്റംബറിൽ 118 ആപ്പുകളും കേന്ദ്രസർക്കാ വിലക്കിയിരുന്നു. 

ചൈനയുമായുള്ള അതിര്‍ത്തി സംഘര്‍ഷത്തെ തുടര്‍ന്നാണ് ഇന്ത്യ ടിക് ടോക്, പബ്ജി അടക്കമുള്ള നിരവധി ചൈനീസ് ആപ്പുകള്‍ നിരോധിച്ചത്. ജനപ്രിയ ആപ്പുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയത് ചൈനക്ക് വലിയ തിരിച്ചടിയായിരുന്നു. 30 കോടി ഉപയോക്താക്കള്‍ ടിക് ടോക്കിന് ഇന്ത്യയില്‍ ഉണ്ടായിരുന്നു.

Eng­lish summary:Apps, includ­ing Tick Tock, will con­tin­ue to be banned in the country
You may also like this video: