Web Desk

ന്യൂഡല്‍ഹി

July 22, 2021, 11:05 pm

ആശങ്ക വേണ്ട: പണിമുടക്കിയ ആപ്പുകള്‍ തിരികെയെത്തി

Janayugom Online

ലോകത്തൊട്ടാകെ പണിമുടക്കി പ്രധാന ആപ്പുകള്‍ തിരികെയെത്തി. സൊമാറ്റോ, പേടിഎം, ഡിസ്നി ഹോട്സ്റ്റാർ, സോണി ലൈവ്, പേടിം, പ്ലേസ്റ്റേഷൻ നെറ്റ്‌വർക്ക് തുടങ്ങിയ ആപ്പുകളാണ് ഉപഭോക്താക്കളെ ആശങ്കയിലാഴ്ത്തി പണിമുടക്കിയത്.

വ്യാഴാഴ്ച രാത്രി 8.55-ഓടെയാണ് ഈ പ്ലാറ്റ്ഫോമുകൾ പ്രവർത്തനരഹിതമായതെന്ന് ഇന്റർനെറ്റ് ഔട്ടേജ് ട്രാക്കറായ ഡൗൺഡിറ്റക്ടർ പറയുന്നു.

നിരവധി പേരാണ് ഇത്തരം പ്ലാറ്റ്ഫോമുകൾ ലഭിക്കുന്നില്ലെന്ന് സോഷ്യൽ മീഡിയയിലൂടെ ആശങ്ക ഉന്നയിച്ചത്. ആഗോളതലത്തിൽ ഈ സേവനങ്ങൾ ലഭിക്കുന്നില്ലെന്ന പരാതിയെത്തുടര്‍ന്ന് പ്രശ്നം പരിഹരിച്ചിട്ടുണ്ടെന്ന് ഇന്റർനെറ്റ് ഇൻഫ്രാസ്ട്രക്ചർ പ്രൊവൈഡറായ അകാമൈ അരിയിച്ചു.

സര്‍വീസ് തകരാറിനെത്തുടര്‍ന്നാണ് ആപ്പുകള്‍ നിലച്ചതെന്നും കാര്യങ്ങള്‍ സാധാരണഗതിയിലേക്ക് നീങ്ങുന്നതായും അധികൃതര്‍ വ്യക്തമാക്കി.

Eng­lish Sum­ma­ry: web­sites were com­ing back online after a brief outage
You may like this video also