റിലയന്‍സ് സ്വന്തമാക്കാന്‍ അരാംകോ; സൗദി കിരീടവകാശി ഇന്ത്യയിൽ എത്തിയതിന് പിന്നിൽ

Web Desk
Posted on April 18, 2019, 8:18 pm

റിലയന്‍സ് സ്വന്തമാക്കാന്‍ അരാംകോ നീക്കം നടത്തുന്നതായി റിപ്പോർട്ട്. മാസങ്ങള്‍ക്ക് മുമ്പാണ് അരാംകോ തങ്ങളുടെ താല്‍പ്പര്യം മുന്നോട്ട് വച്ചത്.

സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ അടുത്തിടെ ഇന്ത്യയിലെത്തിയ വേളയില്‍ ബിസിനസ് ചര്‍ച്ചകളിലെ പ്രധാന വിഷയവും ഇതായിരുന്നു എന്നാണ് റിപ്പോർട്ട്.

റിലയന്‍സിന്റെ 25 ശതമാനം ഓഹരി വാങ്ങാനാണ് സൗദി അരാംകോയുടെ നീക്കം. ഇതിന്റെ ചര്‍ച്ചകള്‍ വേഗത്തിലായി എന്നാണ് ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍.

സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ഫെബ്രുവരിയില്‍ ഇന്ത്യയിലെത്തിയ വേളയില്‍ ബിസിനസ് കാര്യങ്ങളിലെ പ്രധാന ചര്‍ച്ചയും ഇതായിരുന്നു എന്നും റിപ്പോർട്ടുണ്ട്. ഈ വര്‍ഷം ജൂണില്‍ അരാംകോയും റിലയന്‍സും കരാറിലെത്തുമെന്നാണ് വിവരം.

റിലയന്‍സിന്റെ എണ്ണശുദ്ധീകരണ ശാലയും പെട്രോകെമിക്കല്‍സും ഉള്‍പ്പെടുന്ന ബിസിനസ് 6000 കോടി ഡോളറിന്റെ മൂല്യമുള്ളതാണ്.