എ എ സഹദ്

ആലുവ

October 25, 2020, 7:15 pm

നൂറ് ദിവസം കൊണ്ട് 1001 കോഴ്സുകൾ പഠിച്ച് ആരതി

Janayugom Online

എ എ സഹദ്

നൂറ് ദിവസം കൊണ്ട് ആയിരത്തൊന്ന് കോഴ്സുകൾ പഠിച്ച് യൂറോപ്യൻ ബുക്ക് ഓഫ് റെക്കോഡ്സിൽ സ്ഥാനം പിടിച്ചിരിക്കുകയാണ് ആരതി. 100 ദിവസം കൊണ്ട് 1001 ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്സുകൾ ചെയ്താണ് നേട്ടം കരസ്ഥമാക്കിയത്. ഏറ്റവും കൂടുതൽ കോഴ്സ് സർട്ടിഫിക്കറ്റുകൾ നേടുന്ന വ്യക്തി എന്ന നിലയിലാണ് യൂറോപ്യൻ ബുക്ക് ഓഫ് റെക്കോഡ്സിൽ ആരതി ഇടം നേടിയത്. ഈ നേട്ടം കൊയ്യുന്ന ആദ്യ മലയാളിയും ഇന്ത്യക്കാരിയുമാണ് എറണാകുളം എളമക്കര സ്വദേശിനിയായ ആരതി രഘുനാഥ്.

യൂറോപ്യൻ ബുക്ക്‌ ഓഫ് റെക്കോഡ്സിൽ ഇടം നേടുക വഴി തന്റെ നേട്ടങ്ങൾ ലോകത്തിനു മുമ്പിൽ പ്രദർശിപ്പിക്കാനുള്ള അവസരവും ആരതിക്ക് ലഭിക്കും. സ്പോർട്സ്, ഹ്യൂമൻ സ്റ്റോറി, വിദ്യാഭ്യാസം, ആർട്സ്, സ്പോർട്സ് തുടങ്ങി വിവിധ വിഭാഗങ്ങളിൽ നിന്നുള്ള റെക്കോഡുകളാണ് യൂറോപ്യൻ റെക്കോഡ്സ് ബുക്കിലുള്ളത്. നേരത്തെ 520 സർട്ടിഫിക്കറ്റുകളുമായി യൂണിവേഴ്സൽ റെക്കോഡ് ഫോറത്തിന്റെ (യുആർഎഫ്) ഏഷ്യൻ — ലോക റെക്കോഡുകളും ആതിര സ്വന്തമാക്കിയിരുന്നു.

ആലുവ മാറംമ്പിള്ളി എം.ഇ.എസ് കോളേജിലെ എംഎസ് സി ബയോ കെമിസ്ട്രി വിദ്യാർത്ഥിനിയാണ് 22കാരിയായ ആരതി. കോവിഡ് ലോക്ക് ഡൗണിനിടയിലാണ് ആരതി ഓൺലൈൻ കോഴ്സ് പഠനം തുടങ്ങിയത്. കോളേജിലെ പുഠനത്തോടൊപ്പം ജൂണിലാണ് ഓൺലൈൻ പ്ലാറ്റ് ഫോമായ കോഴ്സിറയിൽ പഠനം ആരംഭിച്ചത്.

 

സ്റ്റേറ്റ് യൂണിവേഴ്സിറ്റി ഓഫ് ന്യൂയോർക്ക്, യൂണിവേഴ്സിറ്റി ഓഫ് ഡെൻമാർക്ക്, ജോൺ ഹോക്കിൻസ്, കെയ്സ്റ്റ്, യൂണിവേഴ്സിറ്റി ഓഫ് വെർജിന, കോഴ്സിറ പ്രൊജക്റ്റ്‌ നെറ്റ്‌വർക്ക് തുടങ്ങിയ വിവിധ സ്ഥാപനങ്ങളിൽ നിന്നാണ് 1001 സർട്ടിഫിക്കറ്റുകൾ നേടിയത്. മെഡിസിൻ, എൻജിനീയറിംഗ്, കമ്പ്യൂട്ടർ സയൻസ്, ലൈഫ് സ്കിൽസ് തുടങ്ങിയ പഠന ശാഖകളിലെ വിവിധ കോഴ്സുകളാണ് പഠിച്ചത്. കോളേജ് പ്രിൻസിപ്പാൾ ഡോ. അജീസ് പി മുഹമ്മദ്, കോഴ്സിറ കോഡിനേറ്റർ കെജി ഹനീഫ, അധ്യാപിക ടി കെ നീലിമ എന്നിവർ പഠനത്തിൽ ആരതിയെ സഹായിച്ചു. എളമക്കര മാളിയേക്കൽ മഠത്തിൽ ഇലക്ട്രീഷ്യനായ രഘുനാഥിന്റെയും കലാദേവിയുടെയും മകളാണ് ആരതി. അധ്യാപികയാവാൻ നെറ്റ് പരീക്ഷയുടെ തയ്യാറെടുപ്പിലാണ് ഇപ്പോൾ. നൃത്തമാണ് പ്രധാന ഹോബി.

Eng­lish sum­ma­ry: Arathy Regu­nath learned 1001 cours­es in 100 days

You may also like this video: