മൂന്നാം അരവിന്ദ് കേജ്രിവാൾ സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഈശ്വരസ്മരണയിലാണ് കേജ്രിവാൾ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. രാംലീല മൈതാനത്ത് ലഫ്റ്റനന്റ് ഗവർണർ അനിൽ ബൈജൽ സത്യവാചകം ചൊല്ലിക്കൊടുത്തു. ചടങ്ങിലേക്കു ഡല്‍ഹിയിലെ മുഴുവൻ ജനങ്ങളെയും ക്ഷണിച്ചിട്ടുണ്ട്. മുഖ്യമന്ത്രിമാരെയോ രാഷ്ട്രീയ നേതാക്കളെയോ ക്ഷണിച്ചിട്ടില്ല.
ഡല്‍ഹിയുടെ മാറ്റത്തിന് ചുക്കാന്‍പിടിച്ച, വിവിധ മേഖലകളില്‍നിന്നുള്ള അമ്പതോളം പേരാണ് സത്യപ്രതിജ്ഞാ ചടങ്ങിലെ വിശിഷ്ടാതിഥികള്‍. ഇവര്‍ കെജ്രിവാളിനൊപ്പം വേദി പങ്കിട്ടു. ‘നിങ്ങളുടെ മകനെ വന്ന് അനുഗ്രഹിക്കൂ’ എന്ന മുദ്രവാക്യം ഉയര്‍ത്തിയാണ് ഡല്‍ഹി ജനതയെ ആം ആദ്മി പാര്‍ട്ടി സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് സ്വാഗതം ചെയ്തത്. ബിജെപിയുടെ എട്ട് എംഎല്‍എമാരടക്കം ചടങ്ങിനെത്തി. 70‑ല്‍ 62 സീറ്റുകള്‍ നേടിയാണ് ആം ആദ്മി പാര്‍ട്ടി അധികാരം നിലനിര്‍ത്തിയത്.
ENGLISH SUMMARY: Aravind kejariwal oath taking ceremony
YOU MAY ALSO LIKE THIS VIDEO