ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ആംആദ്മിക്ക് കേവലഭൂരിപക്ഷം. എഴുപതി 63 സീറ്റുകള്‍ എഎപി നേടി. ബിജെപിക്ക് 7 സീറ്റില്‍ ഒതുങ്ങേണ്ടി വന്നു. അതേസമയം കോണ്‍ഗ്രസിന് ഒരു സീറ്റുപോലും കിട്ടിയില്ല. ഡൽഹിയിലെ ജനങ്ങൾക്ക് കെജ്രിവാള്‍ നന്ദി അറിയിച്ചു. ഡല്‍ഹി വിജയം പുതിയ രാഷ്ട്രീയത്തിന്റെ തുടക്കമാണ്. ഡൽഹിയിലെ മാത്രമല്ല രാജ്യത്തിൻറെ വിജയമാണെന്നും കെജ്രിവാള്‍ പ്രതികരിച്ചു.
ഡൽഹി മണ്ഡലത്തിൽ അരവിന്ദ് കെജ്രിവാള്‍ വിജയിച്ചു. പട്പട്ഗഞ്ചിൽ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്കും, കാൽക്കാജിയിൽ എഎപിയുടെ ആതിഷിക്കും ജയിച്ചു. ആംആദ്മിയുടെ നെഞ്ചിടിപ്പ് കൂട്ടിയത് ഈ രണ്ടിടങ്ങളിലെ മത്സരമായിരുന്നു. ഷഹീൻബാഗ് ഉൾപ്പെട്ട ഓഖ്ലയിലും എഎപി തന്നെ വിജയിച്ചു.
ഷഹീൻബാഗിലെ ഒഖ്ല മണ്ഡലത്തിൽ എഎപിയുടെ അമാനുത്തുള്ള ഖാനാണ് വിജയിച്ചത്. എഎപിയെ മുൾമുനയിൽ നിർത്തിയ മണ്ഡലമാണ് ഒഖ്ല. ലീഡ് നില മാറിമറിഞ്ഞ് ഉദ്വേഗത്തിന്റെ നിമിഷങ്ങളായിരുന്നു എഎപിക്കും, ബിജെപിക്കും. ഒരുഘട്ടത്തിൽ ബിജെപിയുടെ മുന്നേറ്റമായിരുന്നു ഒഖ്ലയിൽ. എന്നാൽ അവിടെയും എഎപി വിജയം കൊയ്തു.
English Summary: Aravind kejariwal won in delhi
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.