ശിവസേനയുടെ അരവിന്ദ് സാവന്ത് മോഡി മന്ത്രിസഭയിൽ നിന്ന് രാജിവച്ചു

Web Desk
Posted on November 11, 2019, 11:14 am

ന്യൂ‍ഡൽഹി: കേന്ദ്ര ഘനവ്യവസായ മന്ത്രി അരവിന്ദ് സാവന്ത് രാജിവച്ചു. ട്വിറ്ററിലൂടെയാണ് താൻ കേന്ദ്രമന്ത്രിസഭയിൽ നിന്ന് രാജിവയ്ക്കുന്ന കാര്യം അദ്ദേഹം അറിയിച്ചത്.

മഹാരാഷ്ട്രയിൽ ബിജെപി ശിവസേന സഖ്യം തകർന്ന പശ്ചാത്തലത്തിലാണ് രാജിയെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ശിവസേനാ-ബിജെപി സഖ്യം ചില വാഗ്ദാനങ്ങൾ നൽകിയിരുന്നെന്നും എന്നാൽ പാലിക്കാനായിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

തങ്ങൾക്ക് സര്‍ക്കാർ രൂപീകരിക്കാനാകില്ലെന്ന് കഴിഞ്ഞ ദിവസം ബിജെപി വ്യക്തമാക്കിയിരുന്നു. അതോടെ ശിവസേനയെ സർക്കാർ രൂപീകരിക്കാനായി ഗവർണർ ഭഗത് സിങ് കോഷ്യാരി ക്ഷണിച്ചു. എൻസിപിയും കോൺഗ്രസും തങ്ങളെ പിന്തുണയ്ക്കുമെന്നാണ് സേനയുടെ പ്രതീക്ഷ.