അരവിന്ദ് സാവന്തിന്റെ രാജി സ്വീകരിച്ചു, ഇദ്ദേഹത്തിന്റെ വകുപ്പ് ജാവദേക്കറിന് നൽകും

Web Desk
Posted on November 12, 2019, 12:04 pm

ന്യൂഡൽഹി: കേന്ദ്ര മന്ത്രിസഭയിലെ ഏക ശിവസേനാംഗം അരവിന്ദ് സാവന്തിന്റെ രാജി സ്വീകരിച്ചതായി രാഷ്ട്രപതി രാംനാഥ് കോവിന്ദ് അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ഉപദേശത്തിന്റെ അടിസ്ഥാനത്തിലാണ് രാജി സ്വീകരിച്ചതെന്നും രാഷ്ട്രപതിയുടെ ഓഫീസ് വ്യക്തമാക്കി.

ഘനവ്യവസായ മന്ത്രാലയത്തിന്റെ ചുമതല പ്രകാശ് ജാവദേക്കർ വഹിക്കാനും നിർദേശിച്ചിട്ടുണ്ട്. ശിവസേന എൻഡിഎ സഖ്യമുപേക്ഷിച്ച പശ്ചാത്തലത്തിലാണ് കേന്ദ്രമന്ത്രിസഭയിൽ നിന്ന് രാജിവയ്ക്കാൻ സാവന്ത് തീരുമാനിച്ചത്.