5 October 2024, Saturday
KSFE Galaxy Chits Banner 2

Related news

October 5, 2024
October 5, 2024
October 1, 2024
October 1, 2024
September 27, 2024
September 27, 2024
September 25, 2024
September 25, 2024
September 24, 2024
September 22, 2024

വിവാദ പ്രസ്‌‌താവന നടത്തിയതിന് മുമ്പ് ബിജെപി നേതാക്കളുമായി ആർച്ച് ബിഷപ്പ് കൂടിക്കാഴ്ച നടത്തി

Janayugom Webdesk
കണ്ണൂര്‍
March 20, 2023 3:16 pm

തലശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി വിവാദ പ്രസ്‌‌താവന നടത്തിയതിന് മുമ്പ് ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതിന്റെ തെളിവ് പുറത്ത്. ബിജെപി ജില്ലാ പ്രസിഡന്റ്‌ എൻ ഹരിദാസിന്റെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ ചൊവ്വാഴ്‌ച ബിഷപ്പ്‌ ഹൗസിലെത്തി ആർച്ച്‌ ബിഷപ്പിനെ നേരില്‍ക്കണ്ട് ചര്‍ച്ച നടത്തിയിരുന്നു. കൂടിക്കാഴ്‌ചയുടെ ദൃശ്യങ്ങളടക്കം പുറത്തുവന്നിട്ടുണ്ട്.

റബ്ബർ വില കൂട്ടിയാൽ ബിജെപിയെ തെരഞ്ഞെടുപ്പില്‍ സഹായിക്കാമെന്നായിരുന്നു ആർച്ച്‌ ബിഷപ്പ്‌ ആലക്കോട്‌ പരസ്യമായി പ്രസംഗിച്ചത്. വിവാദ പ്രസ്‌‌താവനയ്‌ക്ക് ശേഷം വിശദീകരണവുമായി മാധ്യമങ്ങളെ കണ്ടപ്പോഴും ബി ജെപി നേതാക്കളുമായി ചർച്ച നടത്തിയിരുന്നോ എന്ന്‌ മാധ്യമ പ്രവർത്തകർ ചോദിച്ചിരുന്നു. എന്നാൽ ബിഷപ്പ് കൃത്യമായി മറുപടി നൽകില്ല. ബിഷപ്പ് ഹൗസിന്റെ വാതിൽ തുറന്നിട്ടിരിക്കുകയാണെന്നും ആർക്കും എപ്പോഴും വന്ന് കാണാം എന്നുമായിരുന്നു മറുപടി.

ബിജെപിയെ സഹായിക്കാമെന്നല്ല കർഷകരെ സഹായിക്കുന്ന പാർട്ടിയെ തിരിച്ചും സഹായിക്കും എന്നാണ് പറഞ്ഞതെന്ന് ബിഷപ്പ് വിശദീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബിജെപി നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയുടെ വിവരങ്ങള്‍ പുറത്തുവന്നത്.

Eng­lish Sum­ma­ry: arch bish­op mar joseph pam­plany con­tro­ver­sial speech
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.