24 April 2024, Wednesday

നെടുങ്കണ്ടത്ത് പുരവാസ്തു ചരിത്ര മ്യൂസിയം ഒരുങ്ങുന്നു

Janayugom Webdesk
നെടുങ്കണ്ടം
January 9, 2022 7:01 pm

നെടുങ്കണ്ടത്ത് പുരവാസ്തു ചരിത്ര മ്യൂസിയം ഒരുങ്ങുന്നു. ഇതിനോടനുബന്ധിച്ച് പ്രശസ്ത ശില്പി കെ എസ് രാധാകൃഷ്ണൻ വെങ്കല ശില്പം മ്യൂസിയത്തിനായി നിർമ്മിക്കും. ഭൂപ്രകൃതിയക്ക് കോട്ടം തട്ടാത്തവിധത്തിലാണ് നെടുങ്കണ്ടം ബിഎഡ് കോളജിന്റെ കീഴിലുള്ള കഴിക്കേക്കവലയിലെ ഗ്യാസ് വളവിനോട് ചേർന്നുള്ള ഭാഗത്ത് മ്യൂസിയം സ്ഥാപിക്കുവാൻ ഒരുങ്ങുന്നത്.

മ്യൂസിയത്തിന്റെ പ്രാരംഭ നിർമ്മാണപ്രവർത്തനങ്ങൾക്ക് രണ്ട് മാസത്തിനുള്ളിൽ ആരംഭിക്കുമെന്ന് കോളജ് പ്രിൻസിപ്പാൾ രാജീവ് പുലിയൂർ പറഞ്ഞു. നാല് വശങ്ങളിൽ കൂടിയും മ്യൂസിയത്തിൽ എത്തുവാൻ കഴിയുന്നരീതിയിലാണ് മ്യൂസിയം ഒരുക്കുന്നത്. പുതുതായി വരുന്ന അന്തർദ്ദേശീയ ഹൈറേഞ്ച് മ്യൂസിയത്തിന്റെയും ആർട്ട് ഗ്യാലറിയുടെയും സമീപത്താണ് വെങ്കല ശിൽപം സ്ഥാപിക്കാൻ ഉദ്ദേശിക്കുന്നത്.

സിപാസ്, എംജി യൂണിവേഴ്സിറ്റി, ജില്ലാ പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത്, ഡിറ്റിപിസി, പുരാവസ്തു ചരിത്ര സംരക്ഷണ സമിതി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന പദ്ധതി രണ്ട് വർഷത്തിനുള്ളിൽ പൂർത്തികരിക്കും. പദ്ധതി പൂർത്തികരിക്കുന്നതോടെ വിനോദ സഞ്ചാരകേന്ദ്രങ്ങളായ മൂന്നാർ, തേക്കടി, രാമക്കൽമേട് എന്നിവിടങ്ങൾ സന്ദർശിക്കുവാൻ എത്തുന്ന സഞ്ചാരികളുടെ മറ്റൊരു ശ്രദ്ധാകേന്ദ്രമായി നെടുങ്കണ്ടം മാറും. സാമൂഹിക പ്രവർത്തകരായ എം സുകുമാരൻ, റെയ്സൺ പി ജോസഫ്, എം എൻ ഗോപി തുടങ്ങിയവർ കെ എസ് രാധാകൃഷ്ണനോടൊപ്പം സ്ഥലം സന്ദർശിച്ചു.

eng­lish sum­ma­ry; Archae­o­log­i­cal His­to­ry Muse­um is being set up at Nedumkandam

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.