പതിനഞ്ചാംനൂറ്റാണ്ടിലെ കൂട്ടക്കുഴിമാടം കണ്ടെത്തി

Web Desk
Posted on November 18, 2018, 12:16 pm

പതിനഞ്ചാംനൂറ്റാണ്ടിലെ കൂട്ടക്കുഴിമാടം കണ്ടെത്തി.
ബൊളിവിയയുടെ തലസ്ഥാനമായ ലാപാസില്‍ ആണ് ഒരു സംഘം പര്യവേഷകര്‍ 108 ശവങ്ങള്‍ മറവുചെയ്തിരുന്ന കുഴിമാടം കണ്ടെത്തിയത്. 500വര്‍ഷമെങ്കിലും പഴക്കമുണ്ട്. ലോഹപാത്രങ്ങളും കളിമണ്‍പാത്രങ്ങളും തടിപാത്രങ്ങളും ഇതോടൊപ്പം അടുത്ത കുഴിമാടത്തില്‍ കണ്ടെത്തിയിട്ടുണ്ട്. പകാജെസ് മനുഷ്യരുടെ അവശേഷിപ്പുകളാണിവയെന്ന് പര്യവേഷകര്‍ പറയുന്നു. ലാപാസില്‍നിന്നും 30 കിലോമീറ്റര്‍ അകലെ മൂന്നുമാസമായി ഉദ്ഖനനം നടക്കുകയാണ്.