ആവേശമായി അമ്പെയ്ത്തുമത്സരം

Web Desk
Posted on March 29, 2018, 8:12 pm

കണ്ണൂര്‍: കുടുംബശ്രീ കണ്ണൂര്‍ ജില്ലാ മിഷന്റെ ആഭിമുഖ്യത്തില്‍ പോലീസ് മൈതാനിയില്‍ സംഘടിപ്പിച്ച അമ്പെയ്ത്ത മത്സരം ആവേശമായി. ചുട്ടു പൊള്ളുന്ന വെയിലിനെ വകയവയ്ക്കാതെ ലക്ഷ്യ സ്ഥാനത്ത അമ്പ് തൊടുത്തു വിടുന്ന കുട്ടികള്‍ കാണികളില്‍ വിസ്മയം തീര്‍ത്തു.ആധുനിക കാലത്ത്ഏറെ അന്യം നിന്നു പോകുന്ന പാരമ്പര്യ അമ്പെയ്ത്തിന് ചരിത്രത്തിലുള്ള പ്രാധാന്യം ചെറുതല്ല.മനസാനിധ്യവും ഏകാഗ്രതയും ഒപ്പം ലക്ഷ്യസ്ഥാനത്തെ കുറിച്ചുള്ള ബോധ്യവും അമ്പെയ്ത്തിലെ പ്രധാന ഘടകങ്ങളാണ്.എന്നാല്‍ അമ്പെയ്ത്ത പാരമ്പര്യമായി അഭ്യസിക്കുകയും ജിവിത ശൈലിയുടെ ഭാഗമായി കൊണ്ടു നടന്നവരുടെ ഇടയില്‍ നിന്നു പോലും ഇന്ന അമ്പെയ്ത്ത് അന്യം നിന്നു പോകുകയാണ്.ആദിവാസി് വിഭാഗത്തില്‍പെട്ടവരാണ് മൃഗങ്ങളെ വേട്ടയാടാനും മറ്റും അമ്പെയ്ത്ത് പ്രധാനമായും ഉപയോഗിച്ചിരുന്നത്.എന്നാല്‍ മൃഗങ്ങളെ വേട്ടയാടാന്‍ നിയമപരമായി നിയന്ത്രണമുള്ളത് കൊണ്ട് തന്നെ അമ്പെയ്ത്ത് പഴയതു പോലെ ഇന്ന് പ്രചാരത്തിലില്ല.കേരളത്തിലെ ആദിവാസി ജനവിഭാഗത്തിന്റെ പരമ്പരാഗത ആയോധന മുറയായ അമ്പെയ്ത്തിലുള്ള വൈദഗ്ധ്യം വളര്‍ത്തുക, പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍ നിന്നും അന്യംനിന്ന് പോകുന്ന അമ്പെയ്ത്ത് പുതുതലമുറയിലേക്ക് പകര്‍ന്നുനല്‍കുക എന്നീ ലക്ഷ്യങ്ങളുമായാണ് കുടുംബശ്രീ ജില്ലാമിഷന്‍ ജില്ലാ ആര്‍ച്ചറി അസോസിയേഷന്‍െ സഹകരണത്തോടെ അമ്പെയ്ത്ത് മത്സരം സംഘടിപ്പിച്ചത്.ജില്ലയിലെ പട്ടിക വര്‍ഗ്ഗ വിദ്യാര്‍ഥികള്‍ക്കും യുവജനങ്ങള്‍ക്കുമായാണ് തലയ്ക്കല്‍ ചന്തു സ്മാരക എവര്‍ റോളിംങ് ട്രോഫി ജില്ലാ തല ട്രൈബല്‍ അമ്പെയ്ത്ത മത്സരം സംഘടിപ്പിച്ചത്.ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം സംഘടിപ്പിച്ച മത്സരത്തില്‍ അണ്ടര്‍ 14,14–21, 21 വയസ്സിന് മുകളില്‍ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായാണ് മത്സരങ്ങള്‍ നടന്നത്.180 ല്‍ അധികം പേര്‍ മത്സരത്തില്‍ പങ്കെടുത്തു.കണ്ണൂര്‍ പോലീസ് മൈതാനിയില്‍ നടന്ന മത്സരം മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു.