കന്യാസ്ത്രീ ലൈംഗിക പീഡനം തുറന്നെഴുതിയതിനു വിലക്ക്; വനിതാമാസികയിലെ മുഴുവൻ വനിതാ മാധ്യമപ്രവര്‍ത്തകരും രാജിവച്ചു

Web Desk
Posted on March 28, 2019, 5:46 pm

റോം: കന്യാസ്ത്രീകൾക്കെതിരായ ലൈംഗിക പീഡനം തുറന്നെഴുതിയതിനു വിലക്ക് ; വത്തിക്കാനിലെ വുമണ്‍ ചര്‍ച്ച‌് വേള്‍ഡ‌് മാഗസിനിലെ മുഴുവന്‍ വനിതാ മാധ്യമപ്രവര്‍ത്തകരും രാജിവച്ചു. അനാവശ്യ നിയന്ത്രണങ്ങളും പുരുഷാധിപത്യ പ്രവണതകളും വര്‍ധിക്കുന്നതില്‍ പ്രതിഷേധിച്ച‌്  ഫ്രാന്‍സിസ‌് മാര്‍പാപ്പയ‌്ക്ക‌് തുറന്ന കത്തെഴുതിയാണ‌് ഇവര്‍ രാജിവച്ചത‌്. വത്തിക്കാനിലെ ദിനപത്രമായ എല്‍ ഒസര്‍വറ്റോറ റോമാനോയുടെ അനുബന്ധ മാസികയാണ‌് വുമണ്‍ ചര്‍ച്ച‌് വേള്‍ഡ‌്.

കന്യാസ്‌ത്രീകള്‍ക്കെതിരായ സഭയിലെ ലൈംഗിക അതിക്രമങ്ങള്‍ തുറന്നെഴുതിയതിന‌് പിന്നാലെയാണ‌് അനാവശ്യ നിയന്ത്രണമുണ്ടായതെന്ന‌് മാസികയുടെ സ്ഥാപകയും ചീഫ‌് എഡിറ്ററുമായ ലൂസിറ്റ സ‌്കാറാഫിയ പറഞ്ഞു.

പത്രത്തിന്റെ പുതിയ എഡിറ്ററായി ആന്‍ഡ്രിയ മോണ്ടെ ചുമതലയേറ്റതിന‌് പിന്നാലെ മാസികയുടെ എഡിറ്റോറിയല്‍ സമിതിയില്‍ കൈകടത്താന്‍ ശ്രമിച്ചെന്നും സ‌്ത്രീകളുടെ സ്വാതന്ത്ര്യത്തില്‍ പ്രവര്‍ത്തിച്ചിരുന്ന മാസിക പു​രു​ഷക​ര​ങ്ങ​ളി​ലേ​ക്ക്​ കേ​​ന്ദ്രീ​ക​രി​ക്കാ​ന്‍ ബോ​ധ​പൂ​ര്‍​വം ​ശ്ര​മ​ങ്ങ​ള്‍ ന​ട​ക്കു​ന്നു​വെ​ന്നും ലൂസിറ്റ കൂട്ടിച്ചേര്‍ത്തു.