രാത്രി മുഴുവൻ ഫാൻ ഇട്ട് ഉറങ്ങുന്നവരാണോ നിങ്ങൾ ? എന്നാൽ ഒന്നറിഞ്ഞിരിക്കൂ

Web Desk
Posted on November 05, 2019, 4:18 pm

ഏത് കാലാവസ്ഥയിൽ ആയാലും ഫാൻ ഇല്ലാതെ ഉറങ്ങാൻ കഴിയാത്തവരാണ് നമ്മൾ. തണുപ്പിനെയും മഞ്ഞിനെയും ഒക്കെ അവഗണിച്ച് നമ്മൾ ഫാനും ഫുൾ സ്പീഡിൽ ഇട്ട് മൂടിപുതച്ച് കിടന്നുറങ്ങും. എന്നാല്‍, രാത്രി മുഴുവന്‍ ഫാനിട്ട് ഉറങ്ങുന്നത് പലതരം ആരോഗ്യ പ്രശ്നങ്ങളെയും ക്ഷണിച്ച്‌ വരുത്തുമെന്നാണ് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത്.

പലരും നേരിടുന്ന ശ്വാസ തടസത്തിന്റെ പ്രധാന കാരണം രാത്രി മുഴുവന്‍ ഫാനിട്ടുള്ള ഉറക്കമാണ്. പലതരത്തിലുള്ള അലര്‍ജികള്‍ക്കും ഇത് കാരണം ഇത് തന്നെ. ഫാനില്‍ അടിഞ്ഞുകൂടുന്ന പൊടി നമ്മുടെ ശ്വാസകോശങ്ങളിലേയ്ക്ക് എത്തിച്ചേരാന്‍ സാദ്ധ്യത ഏറെയാണ്. ശരീരത്തിലെ നിര്‍ജലീകരണത്തിനും ഫാനിട്ടുള്ള ഉറക്കം കാരണമാകുന്നു.

പ്രത്യേകിച്ച്‌ ഇടുങ്ങിയ മുറികളില്‍ താമസിക്കുന്നുവെങ്കില്‍ ഉറക്കമുണരുമ്പോള്‍ ക്ഷീണം തോന്നുന്നതും തൊണ്ടയിലും ചര്‍മ്മത്തിലും അസ്വസ്ഥത അനുഭവപ്പെടുന്നതും ഒക്കെ ഇത് കാരണമാണ്. എപ്പോഴും ഫാനിട്ടുറന്നത് വലിയ ആരോഗ്യ പ്രശ്നങ്ങള്‍ക്കുള്ള സാദ്ധ്യത വര്‍ദ്ധിപ്പിക്കുന്നു എന്നാണ് പഠനങ്ങൾ പറയുന്നത്.