പല്ലു തേക്കാനുള്ള ബ്രഷ് നിങ്ങൾ ഇങ്ങനെയാണോ ഉപയോഗിക്കുന്നത്? വെറുതെയല്ല പല്ല് കേടാകുന്നത്!

Web Desk
Posted on November 08, 2019, 7:15 pm

നമ്മുടെ ആരോഗ്യ സംരക്ഷണത്തിൽ ഏറ്റവും പ്രാധാന്യം നിറഞ്ഞ ഒരു സ്ഥാനമാണ് പല്ലുകൾക്ക് ഉള്ളത്. ശരീരത്തെ നോക്കുന്നത് പോലെ പല്ലുകളെ നോക്കുക എന്നതും ആരോഗ്യ സംരക്ഷണത്തിൽ പ്രാധാന്യം നിറഞ്ഞ ഒന്നാണ്. പലപ്പോഴും പല്ലിന്റെ ആരോഗ്യ സംരക്ഷണം എന്ന രീതിയിൽ നമ്മൾ ചെയ്യുന്നത് ഭക്ഷണത്തിൽ പോഷക ഗുണങ്ങൾ അടങ്ങിയ ഭക്ഷണം ഉൾപെടുത്തുക എന്നതാണ്. എന്നാൽ ദന്ത സംരക്ഷണത്തിന് ഇത് മാത്രം ചെയ്താൽ മതിയോ?

Image result for teeth

പല്ലുകളുടെ ആരോഗ്യത്തിന് ഏറ്റവും ഉത്തമായ കാര്യമാണു ദിവസവും രണ്ടുതവണ ബ്രെഷ് ചെയ്യുക എന്നത് ബ്രെഷ് ചെയ്തില്ലെങ്കിൽ നമുക്ക് ഒരുപാട് രോഗങ്ങൾ വരാൻ സാധ്യയുണ്ട് ദിവസവും നല്ല രീതിയിൽ രണ്ടു തവണ ബ്രെഷ് ചെയ്താൽ നമ്മളിൽ നിന്നും ഒരുപാട് രോഗങ്ങളെ അകറ്റിനിർത്താൻ സാധിക്കും എന്നാൽ ഒരു കാര്യം ശ്രദ്ധിക്കേണ്ടത് അഞ്ചു മിനുട്ട് ഒരാൾ ബ്രെഷ് ചെയ്യുകയാണെങ്കിൽ ആളുകൾ ഏറ്റവും കൂടുതൽ തേക്കുന്നത് പല്ലുകളിലെ ഇരുവശങ്ങളിലും ആണ് ഇവിടെ ഏറ്റവും കൂടുതൽ ഉറച്ചു തേക്കുമ്പോൾ അവിടെ വളരെ ചെറിയ രീതിയിൽ ഉണ്ടാകുന്ന ഇനാമൽ തേഞ്ഞു പോകും ഇത് നമ്മുടെ വായിൽ വെള്ളം എടുക്കുമ്പോൾ പോലും പുളിപ്പ് അനുഭവപ്പെടാൻ സാധ്യതയുണ്ട്. അതിനാൽ ബ്രെഷ് ചെയ്യേണ്ടത് എങ്ങിനെയെന്ന് എല്ലാവരും അറിഞ്ഞിരിക്കണം നിങ്ങൾ എപ്പോളും ബ്രെഷ് വാങ്ങുമ്പോൾ പരാമവധി സോഫ്റ്റ് ബ്രെഷ് വാങ്ങിക്കുക. പിന്നെ ബ്രെഷ് ചെയ്യേണ്ട ഒരു രീതിയുണ്ട് ചിലർ ബ്രെഷ് ഉപയോഗിച്ച് ഉറച്ചു തെക്കും എന്നാൽ ഇങ്ങനെ ചെയ്യരുത് ഇത് പല്ലിനു കൂടുതൽ തേയ്മാനം ഉണ്ടാക്കും. അത് പോലെ തന്നെ നമ്മൾ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം,

Image result for OLD Tooth brush

ഒരു ബ്രെഷ് ഒരിക്കലും മൂന്നു മാസത്തിൽ കൂടുതൽ ഉപയോഗിക്കരുത് എന്നതാണ്. കാരണം ഇത് നമ്മുടെ വായിലും പല്ലുകളിലും കൂടുതൽ രോഗങ്ങൾ ഉണ്ടാക്കാൻ സാധ്യതയുണ്ട് സാധാരണ നമ്മൾ ബ്രഷ് ചെയ്യുമ്പോൾ മറ്റു കാര്യങ്ങൾ ചിന്തിചിട്ടാണ് ബ്രെഷ് ചെയ്യുക എന്നാൽ ബ്രെഷ് ചെയ്യുമ്പോൾ പരമാവധി ശ്രദ്ധിക്കേണ്ടതുണ്ട് ഇല്ലെങ്കിൽ നിങ്ങളുടെ പല്ലുകളിലും വലിയ രീതിയിൽ തേയ്മാനം ഉണ്ടാകും ഇത് ഭക്ഷണം കഴിക്കുന്ന വലിയ പുളിപ്പും വേദനയും ഉണ്ടാകാൻ ഇടവന്നേക്കാം.