മാറ്റിവച്ച അര്‍ജന്റീന‑ബ്രസീല്‍ ലോകകപ്പ് യോഗ്യതാ മത്സരം കളിക്കണമെന്ന് നിര്‍ദേശിച്ച് ഫിഫ. കഴിഞ്ഞ വര്‍ഷം കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായ ക്വാറന്റൈന്‍ നിബന്ധനകള്‍ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി ആരോഗ്യപ്രവര്‍ത്തകര്‍ ഇടപെട്ടതോടെ അര്‍ജന്റീന‑ബ്രസീല്‍ മത്സരം നിര്‍ത്തിവച്ചിരുന്നു. ഈ മത്സരം ഉപേക്ഷിച്ചെങ്കിലും ആദ്യ രണ്ട് സ്ഥാനങ്ങളില്‍ എത്തി ബ്രസീലും അര്‍ജന്റീനയും ലോകകപ്പിന് അനായാസം യോഗ്യത നേടി. ബ്രസീല്‍ ലാറ്റിനമേരിക്കന്‍ ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്തും അര്‍ജന്റീന രണ്ടാം സ്ഥാനത്തുമാണ് ഫിനിഷ് ചെയ്തത്.
മാറ്റിവച്ച ലോകകപ്പ് യോഗ്യതാ മത്സരം ഈ വര്‍ഷം സെപ്റ്റംബറില്‍ കളിക്കണം എന്നാണ് ഫിഫയുടെ നിര്‍ദേശം. ഉപേക്ഷിച്ച മത്സരം വീണ്ടും നടത്തണമെന്ന് ഫിഫ ഫെബ്രുവരിയില്‍ ഉത്തരവിട്ടിരുന്നു. ഇരു ടീമുകളുടെയും അപ്പീല്‍ കണക്കിലെടുത്തും സാഹചര്യങ്ങള്‍ കണക്കിലെടുത്തുമായിരുന്നു ഫിഫയുടെ തീരുമാനം. എന്നാല്‍ ലോകകപ്പ് യോഗ്യതാ മത്സരത്തിന് പകരമായി ഓസ്‌ട്രേലിയയില്‍ സൗഹൃദ മത്സരം കളിക്കാമെന്ന് അര്‍ജന്റീനയും ബ്രസീലും ധാരണയിലെത്തിയിരുന്നു. ജൂണ്‍ 11നാണ് ഈ മത്സരം.
English Summary:Argentina-Brazil clash before World Cup
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.