ലോകകപ്പ് യോഗ്യതാ പോരാട്ടത്തില്‍ അര്‍ജന്റീന നാളെ കൊളംബിയയെ നേരിടും. ബ്യൂണസ് അയേഴ്സില്‍ ഇന്ത്യന്‍ സമയം രാവിലെ 5.30നാണ് മത്സരം.
ചിലിക്കെതിരായ കഴിഞ്ഞ മത്സരത്തില്‍ അര്‍ജന്റീന ഏകപക്ഷീയമായ ഒരു ഗോളിന് വിജയിച്ചിരുന്നു. ജൂലിയന്‍ അല്‍വാരസാണ് ഗോള്‍ നേടിയത്. ഈ മത്സരത്തില്‍ ലയണല്‍ മെസി ആദ്യ ഇലവനിലില്ലായിരുന്നു. എന്നാല്‍ പകരക്കാരനായി താരം പിന്നീട് കളത്തിലെത്തി. കൊളംബിയയ്ക്കെതിരായ പോരാട്ടത്തില്‍ മെസി ആദ്യ ഇലവനില്‍ ഉണ്ടാകുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. നേരത്തെ തന്നെ അര്‍ജന്റീന ലോകകപ്പ് യോഗ്യത ഉറപ്പിച്ചിരുന്നു. അതേസമയം കൊളംബിയയ്ക്ക് യോഗ്യത ഉറപ്പാക്കാന്‍ ഇന്നത്തെ മത്സരം നിര്‍ണായകമാണ്. 15 മത്സരങ്ങളില്‍ 11 വിജയവും 34 പോയിന്റോടെ തലപ്പത്താണ് മെസിയും സംഘവും. അഞ്ച് ജയവും 21 പോയിന്റുമുള്‍പ്പെടെ ആറാമതാണ് കൊളംബിയ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.