6 October 2024, Sunday
KSFE Galaxy Chits Banner 2

Related news

October 5, 2024
October 5, 2024
October 5, 2024
October 5, 2024
October 5, 2024
October 5, 2024
October 5, 2024
October 5, 2024
October 5, 2024
October 5, 2024

മധ്യപ്രദേശില്‍ ബിജെപി നേതാക്കള്‍ തമ്മില്‍ തര്‍ക്കം;ആഭ്യന്തര കലഹമെന്ന് കോണ്‍ഗ്രസ്സ്‌

Janayugom Webdesk
ഭോപ്പാൽ
September 19, 2024 9:12 pm

നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ച് ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ മധ്യപ്രദേശില്‍ ബിജെപി അണികള്‍ തമ്മില്‍ ഭിന്നതയെന്ന് കോണ്‍ഗ്രസ്സ്.പാര്‍ട്ടിയിലെ എംപിമാരുടെയും എംഎല്‍എമാരുടെയും പരസ്യ പ്രസ്താവനകള്‍ പരസ്പരം ലക്ഷ്യമിട്ടുള്ളതാണെന്നും പ്രതിപക്ഷ പാര്‍ട്ടി ആരോപിക്കുന്നു.

ഭരണകക്ഷികള്‍ ”സംഗതന്‍ പര്‍വ്” അഥവാ പൗരന്മാരെ പാര്‍ട്ടി പ്രവര്‍ത്തകരായി തെരഞ്ഞെടുത്ത്‌കൊണ്ട് പാര്‍ട്ടിയുടെ അടിത്തറ വിപുലീകരിക്കാനുള്ള ശ്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നതിനിടയിലാണ് ഇതെന്നും കോണ്‍ഗ്രസ്സ് പറഞ്ഞു.

ഇത് സംബന്ധിച്ച് പ്രധാനമായും 3 കാര്യങ്ങളാണ് കോണ്‍ഗ്രസ്സ് ചൂണ്ടിക്കാട്ടിയത്.

ഇതില്‍ ആദ്യത്തേത് ഛത്തര്‍പൂര്‍ ജില്ലയില്‍ കേന്ദ്രമന്ത്രി വീരേന്ദ്ര കുമാര്‍ ഖാതിക് ക്രിമിനല്‍ പശ്ചാത്തലമുള്ള ലോകേന്ദ്ര സിംഗ് എന്നയാളെ തന്റെ പ്രതിനിധിയായി നിയമിച്ചുവെന്ന് മുന്‍ എംഎല്‍എ മാനവേന്ദ്ര സിംഗ് ആരോപിച്ചതാണ്.

3 തവണ ഉയര്‍ന്നുവന്ന ഈ ആരോപണത്തെ എംഎല്‍എ ലളിത യാദവും പിന്തുണച്ചു.വീരേന്ദ്രകുമാര്‍ ഒരു കേന്ദ്രമന്ത്രിയാണെന്നും അദ്ദേഹം തന്റെ പ്രതിനിധിയെ വിവേകത്തോടെ തെരഞ്ഞെടുക്കണമായിരുന്നുവെന്നും ലളിത യാദവ് പറഞ്ഞു.

പുതപ്പ് ധരിക്കുന്നവരും നെയ് കുടിക്കുന്നവരും അവരുടെ വാക്കുകളെ ആളക്കുക എന്നായിരുന്നു ഖാതിക് ഇതിനെതിരെ പ്രതികരിച്ചത്.

സ്വന്തം സമയം കളയുന്ന ഈ ആളുകള്‍ തൊഴിലാളികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നു.ഞങ്ങള്‍ക്ക് അവരുടെ സര്‍ട്ടിഫിക്കറ്റിന്റെ ആവശ്യമില്ലെന്നും ഖാതിക് പറഞ്ഞു.

അടുത്തതായി കോണ്‍ഗ്രസ്സ് ഉന്നയിച്ച വിഷയം രേവ എംപി ജനാര്‍ധന്‍ മിശ്രയും എംഎല്‍എ സിദ്ധാര്‍ത്ഥ് തിവാരിയും തമ്മിലുള്ള തര്‍ക്കമായിരുന്നു.സിദ്ധാര്‍ത്ഥ് തിവാരിയുടെ മുത്തശ്ശനും മുന്‍ കോണ്‍ഗ്രസ്സ് നേതാവുമായിരുന്ന ശ്രീനിവാസ് തിവാരിയുടെ പോരായ്മകള്‍ മിശ്ര ചൂണ്ടിക്കാട്ടിയതോടെയാണ് ഇരുവരും തമ്മില്‍ പ്രശ്‌നങ്ങള്‍ ആരംഭിച്ചത്.

പാവപ്പെട്ടവരെ സേവിക്കുന്നതിനായി ജീവിതം ഒഴിഞ്ഞ് വച്ച ഒരു മനുഷ്യനെക്കുറിച്ച് ഇങ്ങനെ സംസാരിക്കരുത്.മൂല്യങ്ങളാല്‍ നയിക്കപ്പെടുന്ന ഒരു പാര്‍ട്ടിയാണ് ബിജെപി.ഈ വിഷയം പാര്‍ട്ടിയില്‍ ഉന്നയിക്കുമെന്നും തിവാരി പറഞ്ഞിരുന്നു.

ശ്രീനിവാസ് തിവാരി ഭീകരതയുടെയും കൊള്ളയുടെയും ഗുണ്ടായിസത്തിന്റെയും രാഷ്ട്രീയമാണ് നടത്താറുള്ളതെന്ന് ഞങ്ങള്‍ എപ്പോഴും പറയാറുണ്ട്.അദ്ദേഹത്തിന്റെ ചെറുമകന്‍ ബിജെപിയില്‍ ചേര്‍ന്നിരിക്കാം.എന്നാല്‍ ബിജെപി അദ്ദേഹത്തിനോട് ചേര്‍ന്നിട്ടില്ല.താങ്കള്‍ ആ കുടുംബത്തിന്റെ ഭാഗമാണെങ്കില്‍ താങ്കളുടെ മുത്തശ്ശന്‍ എന്താണ് ചെയ്തതെന്ന് അറിയണമെന്നും മിശ്ര പ്രതികരിച്ചു.

മൂന്നാമതായി പൊതുജനാരോഗ്യമന്ത്രി നരേന്ദ്ര ശിവജി പട്ടേലും ബിജെപി എംപി ദര്‍ശന്‍ സിംഗും അധ്യാപക ദിനത്തില്‍ റെയ്‌സനില്‍ ഒരു പ്രോട്ടോക്കോള്‍ ലംഘനത്തെക്കുറിച്ച് നടത്തിയ വാദപ്രതിവാദങ്ങളാണ്.

ഒരു സ്‌കൂളിലെ പരിപാടിയുടെ ക്ഷണ കാര്‍ഡിന്റെ മുന്‍ വശത്ത് എംപിയുടെ പേര് വച്ചതുമായി ബന്ധപ്പെട്ടാണ് പ്രശ്‌നങ്ങള്‍ ഉയര്‍ന്നത്.ഇത് സംബന്ധിച്ച് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ പിന്നീട് സ്‌കൂളിന് താക്കീത് നോട്ടീസ് നല്‍കുകയും ചെയ്തിരുന്നു.

ബിജെപി നേതാക്കള്‍ ഈ സംഭവങ്ങളൊക്കെ നിസ്സാരമായാണ് കണ്ടതെങ്കിലും കോണ്‍ഗ്രസ്സ് ഇതെല്ലാം അവസരമായി കണ്ട് ഉപയോഗിക്കുകയായിരുന്നു.ഇതെല്ലാം വലിയ പ്രശ്‌നങ്ങളുടെ അടയാളങ്ങളാണെന്നും അവര്‍ വാദിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.