21 January 2025, Tuesday
KSFE Galaxy Chits Banner 2

Related news

January 20, 2025
January 20, 2025
January 19, 2025
January 18, 2025
January 18, 2025
January 17, 2025
January 16, 2025
January 16, 2025
January 16, 2025
January 15, 2025

ടെറസില്‍ ഉറങ്ങുന്നതിനെ ചൊല്ലി തര്‍ക്കം; മകളെ കുത്തി കൊലപ്പെടുത്തിയ പിതാവ് അറസ്റ്റില്‍

Janayugom Webdesk
സൂറത്ത്
May 31, 2023 11:04 am

കുടംബവഴക്കിനെ തുടര്‍ന്ന് മകളെ കത്തി കൊണ്ട് കുത്തി കൊലപ്പെടുത്തിയ കേസില്‍ പിതാവ് അറസ്റ്റില്‍. സൂറത്തിലെ കഡോദരയിലാണ് സംഭവം. മെയ് 18ന് രാത്രിയില്‍ സത്യ നഗർ സൊസൈറ്റിയിൽ വാടകയ്ക്ക് താമസിച്ചിരുന്ന രാമാനുജ എന്നയാളാണ് കുടുബത്തെ വെട്ടിപരിക്കേല്‍പ്പിച്ചത്. അക്രമണത്തില്‍ ഭാര്യ രേഖയ്ക്കും പരിക്കേറ്റു. മകള്‍ ടെറസില്‍ ഉറങ്ങുന്നതിനെ ചൊല്ലി ഭാര്യയുമായുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. പ്രതി കുത്തി കൊലപ്പെടുത്തുന്ന സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. 

രാമാനുജ മകളെ 25 തവണയാണ് കത്തി കൊണ്ട് കുത്തിയത്. പ്രതിയെ മക്കള്‍ തടയാന്‍ ശ്രമിക്കുന്നുണ്ട് എന്നാല്‍ ഇയാള്‍ എല്ലാവരെയും ആക്രമിക്കുകയായിരുന്നു. മകള്‍ അടുത്തുള്ള മുറിയില്‍ കയറി ജീവന്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും പ്രതി പിന്തുടര്‍ന്ന് കുത്തികൊലപ്പെടുത്തിയത്. ഭാര്യയെ ഉപദ്രവിക്കാൻ ടെറസിലേക്ക് കയറിയ രാമാനുജനെ കുട്ടികള്‍ ചേര്‍ന്ന് തടയാന്‍ ശ്രമിക്കുന്നുണ്ട്. 

സംഭവത്തിന് ശേഷം രാമാനുജനെ പിടികൂടിയ പൊലീസ് കൊലപാതകത്തിന് ഉപയോഗിച്ച കത്തി കണ്ടെത്തി. അതേസമയം പ്രതിയെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും കൊലപാതകം, വധശ്രമം ഉൾപ്പെടെയുള്ള ഐപിസി വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ടെന്നും ഇൻസ്പെക്ടർ ആർകെ പട്ടേൽ പറഞ്ഞു. കേസില്‍ ഇരയും പരാതിക്കാരിയുമായ രേഖയിൽ നിന്ന് അധികൃതർ മൊഴിയെടുത്തു. പരിക്കേറ്റവർ നിലവില്‍ ചികിത്സയില്‍ കഴിയുകയാണ്.

Eng­lish Summary;Argument over sleep­ing on the ter­race; Father arrest­ed for stab­bing daugh­ter to death

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.