27 March 2024, Wednesday

Related news

March 7, 2024
January 24, 2024
January 24, 2024
January 19, 2024
January 2, 2024
December 11, 2023
December 3, 2023
November 24, 2023
November 9, 2023
October 30, 2023

ബാഗില്‍ ബോംബെന്ന് തര്‍ക്കുത്തരം; വിമാനത്താവളത്തില്‍ യാത്ര തടഞ്ഞ് പൊലീസിനു കൈമാറി

Janayugom Webdesk
July 3, 2022 10:46 am

അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പരിശോധനക്കിടെ ബാഗില്‍ ബോംബെന്ന് തര്‍ക്കുത്തരം പറഞ്ഞയാളെ യാത്ര തടഞ്ഞ് പൊലീസിനു കൈമാറി. എമിറേറ്റ്‌സ് വിമാനത്തില്‍ ദുബായ് വഴി ഓസ്‌ട്രേലിയയ്ക്ക് പോകാനെത്തിയ മാമ്മന്‍ ജോസഫാണ് (63) പരിശോധനയ്ക്കിടെ ജീവനക്കാരിയുടെ ചോദ്യം ഇഷ്ടപ്പെടാതെ പ്രകോപിതനായത്. ഓസ്‌ട്രേലിയയിലുള്ള മകളുടെ അടുത്തേയ്ക്ക് പോവാന്‍ ഭാര്യയുമൊത്താണ് മാമ്മന്‍ ജോസഫ് എത്തിയത്. എറണാകുളം മുരിക്കുംപാടം സ്വദേശികളാണ്.

സുരക്ഷാപരിശോധനയ്ക്കിടെ ബാഗിനകത്ത് എന്തൊക്കെയുണ്ടെന്ന് ആവര്‍ത്തിച്ച് ചോദിച്ചത് മാമ്മന്‍ ജോസഫിന് ഇഷ്ടമായില്ല. തുടര്‍ന്നാണ് ബോംബ് ആണെന്ന് പ്രതികരിച്ചത്. ഇതോടെ ജീവനക്കാരി സുരക്ഷാവിഭാഗത്തിന് സന്ദേശം നല്‍കി. സുരക്ഷാസേന ദമ്പതികളുടെ ബാഗേജ് വിശദമായി പരിശോധിച്ചു. ദേഹപരിശോധനയും നടത്തി. ബാഗില്‍ ബോംബാണെന്ന് പറഞ്ഞ് ഭീഷണിയുയര്‍ത്തിയതിന് മാമ്മന്‍ ജോസഫിനെ യാത്ര ചെയ്യുന്നതില്‍നിന്ന് വിലക്കി പൊലീസിന് കൈമാറുകയായിരുന്നു. ഒന്നേകാല്‍ ലക്ഷം രൂപ മുടക്കിയാണ് ഇരുവരും യാത്രയ്ക്ക് ഒരുങ്ങിയത്. നെടുമ്പാശേരി പൊലീസ് കേസെടുത്ത് ദമ്പതികളെ വിട്ടയച്ചു. വിശദമായ അന്വേഷണം ആരംഭിച്ചു.

Eng­lish sum­ma­ry; Argu­ment that there is a bomb in the bag; The jour­ney was stopped at the air­port and hand­ed over to the police

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.