20 April 2024, Saturday

Related news

June 18, 2023
June 16, 2023
June 12, 2023
May 20, 2023
April 6, 2023
March 16, 2023
November 1, 2022
October 25, 2022
August 15, 2022
July 19, 2022

ഭര്‍തൃമാതാവുമായി വഴക്ക്: ഏഴും നാലും വയസുള്ള മക്കളെ തീകൊളുത്തി കൊന്ന്, യുവതി ആത്മഹത്യ ചെയ്തു

Janayugom Webdesk
രാജ്കോട്ട്
October 10, 2021 8:08 pm

ഗുജറാത്തില്‍ പിഞ്ചുകുഞ്ഞുങ്ങളെ തീകൊളുത്തി, അമ്മ ആത്മഹത്യ ചെയ്തു. ഗുജറാത്തിലെ രാജ്കോട്ട് ജില്ലയിലാണ് സംഭവം. കുടംബവഴക്കിനെത്തുടര്‍ന്നാണ് ആത്മഹത്യചെയ്തതെന്നാണ് റിപ്പോര്‍ട്ടുകള്‍. ശനിയാഴ്ചയാണ് നക്രാവാദി സ്വദേശിനിയായ ദയാബെന്‍ ദേദനിയ (28) തന്റെ രണ്ട് മക്കളെയും കൊലപ്പെടുത്തിയതിനുശേഷം ആത്മഹത്യ ചെയ്തത്. ഏഴ് വയസുകാരനായ മോഹിത്, നാലുവയസുകാരനായ ധവള്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. കുട്ടികള്‍ക്കുമേല്‍ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തിയതിനുശേഷം സ്വയം തീകൊളുത്തി ആത്മഹത്യ ചെയ്യുകയായിരുന്നു.

ഭര്‍ത്താവിനും ഭര്‍തൃമാതാവിനും കുട്ടികള്‍ക്കുമൊപ്പമാണ് ദയാബെന്‍ താമസിച്ചുകൊണ്ടിരുന്നത്. അടിക്കടി ഭര്‍തൃ മാതാവുമായി വഴക്കുണ്ടായിരുന്നതായും ഇതാണ് ആത്മഹത്യയിലേക്കും കൊലപാതകത്തിലേക്കും നയിച്ചതെന്നും പൊലീസ് പറഞ്ഞു.

Eng­lish Sum­ma­ry: Argu­ment with moth­er-in-law: Woman com­mits sui­cide by set­ting fire to sev­en- and four-year-old children

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.