9 September 2024, Monday
KSFE Galaxy Chits Banner 2

Related news

September 9, 2024
September 7, 2024
September 7, 2024
September 7, 2024
September 6, 2024
September 6, 2024
September 5, 2024
September 5, 2024
September 3, 2024
September 2, 2024

ജനാധിപത്യത്തിനുനേരെ ഭീഷണിമുഴക്കി ആരിഫ് മുഹമ്മദ് ഖാന്‍

web desk
തിരുവനന്തപുരം
October 17, 2022 12:10 pm

തന്നെ അധിക്ഷേപിച്ചാല്‍ മന്ത്രിസ്ഥാനം തെറിപ്പിക്കുമെന്ന ഭീഷണിമുഴക്കി ഗവര്‍ണര്‍ പദവിയിലിരിക്കുന്ന ആരിഫ് മുഹമ്മദ് ഖാന്‍. തന്റെ അന്തസിനെ ബാധിക്കുന്ന പ്രസ്താവനകള്‍‍ മന്ത്രിമാരുള്‍പ്പെടെ ആരും നടത്താന്‍ പാടില്ല. അങ്ങനെ ഉണ്ടായാല്‍ മന്ത്രിമാരുടെ പദവി റദ്ദാക്കുമെന്നാണ് ആരിഫ് മുഹമ്മദ് ഖാന്റെ ടിറ്ററിലൂടെയുള്ള മുന്നറിയിപ്പ്. കേരള സെനറ്റുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് സര്‍ക്കാരിനെതിരെയുള്ള പുതിയ പ്രകോപനത്തിന്റെ ആധാരം.

ഏറെക്കാലമായി കേരള സര്‍ക്കാരിന്റെ നടപടികളെയും ഉദ്ദേശ്യശുദ്ധിയെയും ആരിഫ് മുഹമ്മദ് ഖാന്‍ വെല്ലുവിളിക്കുകയാണ്. കഴി‍ഞ്ഞ ദിവസം കേരള സര്‍‍വകലാശാലാ സെനറ്റിലെ അംഗങ്ങളെ ഗവര്‍ണര്‍ പിന്‍വലിച്ചിരുന്നു. ഇതിനുപിറകെ അഞ്ച്‌ സർവകലാശാലകളോട്‌ 10 വർഷം സർവീസ്‌ പൂർത്തിയാക്കിയ പ്രൊഫസർമാരുടെ പട്ടിക ആവശ്യപ്പെടുകയും ചെയ്തു. കണ്ണൂർ, കേരള, കുസാറ്റ്‌, എംജി, കാലിക്കറ്റ്‌ സർവകലാശാലകളിലെ പട്ടികയാണ് ആവശ്യപ്പെട്ടിരിക്കുന്നത്‌. വൈസ്‌ ചാൻസലറായി പരിഗണിക്കാൻ  10 വർഷം പ്രൊഫസറായിരിക്കണം എന്നാണ്‌ ഒരു വ്യവസ്ഥ.  ഇതുപ്രകാരം പ്രൊഫസർമാരെ വരുതിയിലാക്കാനുള്ള ഗൂഢനീക്കത്തിന്റെ ഭാഗമാണ്‌ ഗവർണറുടെ അസാധാരണ നടപടി. നിലവിലുള്ള ഏതാനും വൈസ് ചാന്‍സര്‍മാരെ പുറത്താക്കി നേരിട്ട്‌ ചുമതല ഏല്പിക്കുന്നതിനുള്ള ഈ നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാണ്.

 

 

വിസിയുടെ കാലാവധി കഴിഞ്ഞാൽ പകരം ചുമതല സർക്കാരുമായി ആലോചിച്ച്‌ തീരുമാനിക്കുകയാണ്‌ നടപടിക്രമം. സർവകലാശാലകൾക്കുള്ള മുഴുവൻ തുകയും ചെലവഴിക്കുന്ന സംസ്ഥാന  സർക്കാരിന്റെ നിർദേശം ഗവര്‍ണര്‍ അംഗീകരിക്കുക എന്ന കീഴ്‌വഴക്കവും നിലനില്‍ക്കുന്നു. ഇതുപ്രകാരം കാർഷിക സർവകലാശാലയിൽ സർക്കാർ നിർദ്ദേശിച്ചയാളെ ഗവർണർക്ക്‌ ചുമതല ഏൽപ്പിക്കേണ്ടിവന്നിരുന്നു. ഇത്‌ മറികടന്ന്‌ മറ്റ്‌ സർവകലാശാലകളിൽ നേരിട്ട്‌ നിയമനത്തിനാണ്‌ ഗവർണറുടെ പുതിയ നീക്കം. ഇതിനുപിന്നില്‍ സംഘ്പരിവാറിന്റെയും ബിജെപിയുടെയും തന്ത്രമാണെന്നും ആരോപണമുണ്ട്. രാജ്ഭവനെ രാഷ്ട്രീയ സംവിധാനമാക്കിയെന്ന ആക്ഷേപങ്ങളെ ശരിവയ്ക്കുന്നതാണ് നടപടികളെല്ലാം. ഈയടുത്ത് ബിജെപി നേതാവിനെ രാജ്ഭവന്‍ ഉദ്യോഗസ്ഥനായി നിയമിക്കുകയും ചെയ്തിരുന്നു.

സർവകലാശാല സെനറ്റ്‌ യോഗത്തിൽ പങ്കെടുത്തില്ലെന്ന കാരണത്താലാണ് നോമിനേറ്റ്‌  അംഗങ്ങളെ പിൻവലിച്ചത്. ഇത് നഗ്നമായ നിയമ ലംഘനമാണ്. സർവകലാശാല നിയമങ്ങളും ചട്ടങ്ങളും രാജ്യത്തെ പൊതുനിയമങ്ങൾപോലും ലംഘിച്ചാണ്‌ ഗവർണറുടെ ഏകാധിപത്യ നടപടി ഉണ്ടായത്.  ഒരു യോഗത്തിൽ പങ്കെടുത്തില്ല എന്നത്‌ പുറത്താക്കലിനുള്ള ന്യായമല്ല. കാരണം കാണിക്കൽ നോട്ടീസ്‌ നൽകാൻ വിസിയോട്‌ ആവശ്യപ്പെടാൻ നിയമമുണ്ട്‌. അത്‌ ഗവര്‍ണര്‍ പാലിച്ചല്ല. 15 പേരെ പിൻവലിച്ചപ്പോൾ നോമിനേറ്റ്‌ ചെയ്‌ത രണ്ട്‌ അംഗങ്ങൾ പങ്കെടുത്തതിനാൽ പുറത്താക്കിയിട്ടില്ല. രണ്ട്‌ സിൻഡിക്കറ്റ്‌ അംഗങ്ങൾകൂടിയായ സെനറ്റ്‌ അംഗങ്ങളെ പിൻവലിച്ച അസാധാരണ നടപടിക്കെതിരെയുള്ള നടപടികള്‍ക്ക് സർവകലാശാല നിയമോപദേശം തേടിയേക്കുമെന്നാണ് സൂചന.

അതിനിടെ ഇന്ന് രാവിലെ 10ന്‌ ചേരാനിരുന്ന കേരള സർവകലാശാല അക്കാദമിക് കൗൺസിൽ യോഗം സാങ്കേതിക കാരണങ്ങളാൽ 22ന്‌ രാവിലെ ഒമ്പതിലേക്ക്‌ മാറ്റിയതായി സർവകലാശാല വാർത്താക്കുറിപ്പിൽ അറിയിച്ചു.

Eng­lish sam­mury: arif moham­mad khan against to ker­ala ministry

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.