24 April 2024, Wednesday

Related news

April 22, 2024
March 27, 2024
March 25, 2024
March 20, 2024
March 15, 2024
March 14, 2024
March 11, 2024
March 9, 2024
March 7, 2024
March 4, 2024

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വീണ്ടും ചാൻസലറുടെ ചുമതലയേറ്റു

Janayugom Webdesk
തിരുവനന്തപുരം
January 24, 2022 9:43 pm

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വീണ്ടും ചാൻസലറുടെ ചുമതലയേറ്റു . പദവി ഒഴിയരുതെന്നും സർവകലാശാലകളിൽ രാഷ്ട്രീയ ഇടപെടൽ ഉണ്ടാകില്ലെന്നും ഉറപ്പുനൽകി മുഖ്യമന്ത്രി പിണറായി വിജയൻ നാലു കത്തുകൾ അയച്ച സാഹചര്യത്തിലാണു കഴിഞ്ഞ ദിവസം മുതൽ അദ്ദേഹം സർവകലാശാലകളുമായി ബന്ധപ്പെട്ട ഫയലുകൾ നോക്കി തുടങ്ങിയത്.

വിരമിച്ച അധ്യാപകർക്കു കാലിക്കറ്റ് സർവകലാശാല പ്രഫസർ പദവി നൽകാൻ തീരുമാനിച്ചതു മന്ത്രി ആർ.ബിന്ദുവിന് പ്രഫസർ പദവി നൽകാനാണെന്ന് ആരോപിച്ച് സേവ് യൂണിവേഴ്സിറ്റി ക്യാംപെയ്ൻ കമ്മിറ്റി നൽകിയ പരാതി സംബന്ധിച്ച ഫയൽ ഗവർണറുടെ പരിഗണനയ്ക്ക് വിട്ടിട്ടുണ്ട്. അദ്ദേഹം വൈകാതെ അതു പരിശോധിച്ചു തീരുമാനം എടുക്കുമെന്നു പ്രതീക്ഷിക്കുന്നു. നിയമ മന്ത്രി പി.രാജീവ് ഇന്നലെ ഗവർണറെ സന്ദർശിച്ചു ചർച്ച നടത്തിയിരുന്നു.

ചാൻസലർ പദവി താൻ ഒഴിയുകയാണെന്നും അത് മുഖ്യമന്ത്രി ഏറ്റെടുത്തു കൊള്ളാനും ആവശ്യപ്പെട്ടു കഴിഞ്ഞ മാസം എട്ടാം തീയതിയാണ് മുഖ്യമന്ത്രിക്കു ഗവർണർ കത്തയച്ചത്. തുടർന്ന് സർക്കാരിനെതിരെ പരസ്യ വിമർശനവുമായി അദ്ദേഹം രംഗത്തിറങ്ങി. രാഷ്ട്രപതിക്കു ഡി ലിറ്റ് നൽകാനുള്ള ചാൻസലറുടെ ശുപാർശ കേരള സർവകലാശാല സിൻഡിക്കറ്റ് യോഗം ചേരാതെ തള്ളിയത് അദ്ദേഹത്തെ കൂടുതൽ പ്രകോപിപ്പിച്ചു.

നിരസിച്ച കാര്യം വ്യക്തമാക്കി വൈസ് ചാൻസലർ വെള്ളക്കടലാസിൽ കുത്തിക്കുറിച്ചു നൽകിയതും അദ്ദേഹത്തെ ക്ഷുഭിതനാക്കി. കണ്ണൂർ വിസിയുടെ പുനർനിയമനവും സംസ്കൃത സർവകലാശാലാ വിസി നിയമനവും സ്ഥിതി കൂടുതൽ വഷളാക്കി. തുടർന്നു സംസ്ഥാനത്തെ 13 സർവകലാശാലകളുമായി ബന്ധപ്പെട്ട എല്ലാ ഫയലുകളും അദ്ദേഹം മുഖ്യമന്ത്രിയുടെ ഓഫിസിലേക്ക് അയയ്ക്കുകയായിരുന്നു.

Eng­lish sum­ma­ry: Gov­er­nor Ariff Muham­mad  Rejoined  as chancellor

you may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.