March 23, 2023 Thursday

പത്താംക്ലാസ് പരീക്ഷ എഴുതാൻ കഴിയാത്ത സംഭവം: സി ബി എസ് ഇക്ക് ഹൈക്കോടതിയുടെ രൂക്ഷവിമർശനം

Janayugom Webdesk
കൊച്ചി
February 27, 2020 4:49 pm

തോപ്പുംപടി അരൂജാസ് ലിറ്റിൽ സ്റ്റാർ സ്കൂളിലെ 29 വിദ്യാർത്ഥികൾക്ക് പത്താംക്ലാസ് പരീക്ഷ എഴുതാൻ കഴിയാത്ത സംഭവത്തിൽ സി ബി എസ് ഇക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. കഴിഞ്ഞ ദിവസമാണ് വിഷയത്തിൽ ഹൈക്കോടതി ഇടപെടുകയും സി ബി എസ് ഇ റീജണൽ ഡയറക്ടർ ഉടൻഹാജരാകണമെന്ന് നിർദേശിക്കുകയും ചെയ്തത്. അംബീകാരമില്ലാത്ത സ്കൂളുകൾക്കെതിരെ സി ബി എസ് ഇ നടപടി എടുക്കുന്നില്ല. അതുകൊണ്ടാണ് ഇത്തരം സംഭവങ്ങൾ നടക്കുന്നത്. അരൂജാസ് സ്കൂളിലെ വിദ്യാർത്ഥികൾക്ക് പരീക്ഷയെഴുതാൻ കഴിയാത്തതിന്റെ കാരണം ഇതാണെന്നും കോടതി ചൂണ്ടിക്കാട്ടി.

ഏഴ് വർഷമായി അംഗീകാരമില്ലാതെ ഒരു സ്കൂൾ പ്രവർത്തിച്ചിട്ട് എന്തുകൊണ്ട് സി ബി എസ് ഇ നടപടി എടുത്തില്ലെന്നും കോടതി ചോദിച്ചു.  വിദ്യാർത്ഥികൾക്ക് പരീക്ഷ എഴുതാൻ കഴിയുന്ന സാഹചര്യമുണ്ടോ എന്ന് പരിശോധിക്കണമെന്നും കോടതി നിർദേശിച്ചു. കേസില്‍ പോലീസിനെയും  പൊതുവിദ്യാഭ്യാസ ഡയറക്ടറെയും കക്ഷി ചേർത്തിട്ടുണ്ട്.യം സംഭവത്തിൽ സ്കൂൾ മനേജറിനേയും സ്കൂൾ ട്രസ്റ്റ് പ്രസിഡന്റിനേയും കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.  സ്‌കൂളിലെ മാനേജര്‍ മാഗിയും സ്‌കൂള്‍ ട്രസ്റ്റ് പ്രസിഡന്റ് മെല്‍ബിന്‍ ഡിക്രൂസുമാണ് അറസ്റ്റിലായത്. ഇരുവർക്കുമെതിരെ വഞ്ചനാകുറ്റത്തിന് കേസെടുക്കുകയും ചെയ്തിരുന്നു.

സിബിഎസ്ഇ അഫിലിയേഷൻ ഇല്ലാതിരിക്കെ ഉണ്ടെന്നു തെറ്റിദ്ധരിപ്പിച്ച് വഞ്ചിച്ചെന്നു കാണിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി. കൂടാതെ വിദ്യാർത്ഥികളുടെ ഭാവി വെച്ച് പന്താടുന്നത് ശരിയല്ലെന്നും സ്കൂളിനെതിരെ എന്ത് നടപടി എടുത്തു എന്ന് അറിയിക്കണമെന്നും സത്യവാങ്മൂലം നൽകണമെന്നും കോടതി അറിയിച്ചു.

Eng­lish Summary:Ariijas lit­tle stars school issue followup

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.