September 22, 2023 Friday

Related news

August 7, 2023
July 16, 2023
July 14, 2023
July 6, 2023
June 28, 2023
June 22, 2023
June 16, 2023
June 11, 2023
June 10, 2023
June 9, 2023

അരിക്കൊമ്പന്‍ കാട്ടിലേക്ക്; കാടിറങ്ങിയാല്‍ മയക്കു വെടിവയ്ക്കും

Janayugom Webdesk
arikomban
May 28, 2023 4:24 pm

കമ്പത്ത് ജനങ്ങളെ ഭീതിയിലാഴ്ത്തിയ അരിക്കൊമ്പന്‍ കാട്ടാനയെ തത്ക്കാലം മയക്കുവെടി വയ്ക്കില്ലെന്ന് തീരുമാനം. ആന ഉള്‍ക്കാട്ടിലേക്ക് കയറിയതിനെ തുടര്‍ന്നാണ് മയക്കുവെടി വയ്‌ക്കേണ്ടെന്ന് തീരുമാനിച്ചത്. അതേസമയം അരിക്കൊമ്പനെ നിരീക്ഷിക്കുന്നത് വനംവകുപ്പ് തുടരുകയാണ്. ഉദ്യോഗസ്ഥരും വിദഗ്ധരും കമ്പത്ത് തുടരും. അരിക്കൊമ്പന്‍ കാടുകയറിയെങ്കിലും ദൗത്യ സംഘവും കുങ്കിയാനകളും കമ്പത്ത് തന്നെ തുടരുകയാണ്.ഏതെങ്കിലും സാഹചര്യത്തില്‍ അരിക്കൊമ്പന്‍ ജനവാസമേഖലയിലേക്കിറങ്ങിയാല്‍ മയക്കുവെടി വയ്ക്കാനുള്ള നീക്കത്തിലേക്കാണ് വനംവകുപ്പ്.

മയക്കുവെടി വച്ച് മേഘമല ഭാഗത്തേക്കാകും ആനയെ തുറന്നുവിടുക. കൊമ്പനെ പിടികൂടി മേഘമല വെള്ളിമലയിലെ വരശ്നാട് താഴ്വരയിലേക്ക് മാറ്റും. പൊള്ളാച്ചി ടോപ് സ്റ്റേഷനില്‍ നിന്നാണ് ഇതിനായി കുങ്കി ആനകളെ കമ്പത്ത് എത്തിച്ചിരിക്കുന്നത്. ഡോ കലൈവണന്‍, ഡോ പ്രകാശ് എന്നിവരാണ് അരിക്കൊമ്പന്‍ ദൗത്യ സംഘത്തിലുള്ളത്. കോയമ്പത്തൂരില്‍ നിന്നും രണ്ട് കുങ്കിയാനകളെയും എത്തിച്ചു.

Eng­lish Summary;arikomban into the forest
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.