Web Desk

September 29, 2020, 10:57 pm

അതെ ഞാൻ പ്രണയത്തിലാണ്; വിവാഹം ഉടൻ; അരിസ്റ്റോസുരേഷ്

Janayugom Online

ലളിതമായ പാട്ടും നിഷ്കളങ്കമായ ചിരിയുമായി സിനിമാലോകത്തേക്കും അവിടെ നിന്നും പ്രേക്ഷകരുടെ മനസ്സിലും ഇടം നേടിയ താരമാണ് അരിസ്റ്റോ സുരേഷ്. എബ്രിഡ് ഷൈൻ സംവിധാനം ചെയത ആക്ഷൻ ഹീറോ ബിജു എന്ന ചിത്രത്തിലൂടെയാണ് സുരേഷ് സിനിമാലോകത്തിലേക്കു കടന്നു വരുന്നത്. ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിലും പങ്കെടുത്തു . ഇപ്പോഴിതാ താരം വിവാഹം ചെയ്യാൻ പോകുന്നു എന്ന വാർത്തയാണ് പുറത്തു വരുന്നത്.

വിവാഹത്തിന് പിന്നിലെ സത്യവും തന്റെ മനസ്സിൽ ഒളിപ്പിച്ചുവച്ച പ്രണയത്തെപ്പറ്റിയും സുരേഷ് മനസ്സ് തുറക്കുന്നു

‘വിവാഹിതനാകാൻപോകുന്നു എന്ന വാർത്ത ശരിയാണ് എന്നാൽ ഒരു സിനിമ സംവിധാനം ചെയ്തതിനു ശേഷം മാത്രമേ അതുണ്ടാവുകയുള്ളു . അതിനാൽ തന്റെ പ്രണയിനിയെപ്പറ്റി ഇപ്പോൾ കൂടുതൽ ഒന്നും പറയാനാകില്ല . മുൻപും പലരോടും പ്രണയം തോന്നിയിട്ടുണ്ട് എന്നാൽ ആ പ്രണയം സ്വന്തമാക്കാനുള്ള അർഹത തനിക്കില്ലയെന്നു തോന്നിയതിനാൽ പിന്മാറുകയായിരുന്നുവെന്ന് താരം പറയുന്നു.

ബിഗ് ബോസ്സിലെ മത്സരാർത്ഥി പേർളി തന്റെ നല്ലൊരു സുഹൃത്തായിരുനെന്നും ശ്രീനീഷുമായുള്ള പ്രണയം ആദ്യം തുറന്നു പറയുന്നത് തന്നോടായിരുനെന്നും താരം പറഞ്ഞു.

Eng­lish sum­ma­ry; aris­to surest about marriage

You may also like this video;