വിജ്ഞാനത്തിന്റെ പുത്തൻ മേഖലകൾ തുറന്ന എകെഎസ്ടിയു-ജനയുഗം സഹപാഠി അറിവുത്സവത്തിന്റെ ജില്ലാ തലം വരെയുള്ള മത്സരങ്ങൾ സമാപിച്ചു. കോവിഡുകാലത്ത് ഏറ്റവും വലിയ വിദ്യാർത്ഥിപങ്കാളിത്തത്തോടെ ഓൺലൈനിലാണ് മത്സരങ്ങൾ സംഘടിപ്പിച്ചത്. എൽപി, യുപി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി എന്നിങ്ങനെ നാല് മേഖലകളിലായാണ് മത്സരങ്ങൾ നടന്നത്. സബ്ജില്ലകളിൽ അരലക്ഷത്തിലധികം പേർ മത്സരിച്ചതിൽ ഒന്നും രണ്ടുംസ്ഥാനക്കാരാണ് ജില്ലകളിൽ എത്തിയത്. ജില്ലാതല വിജയികൾ സംസ്ഥാനതല മത്സരത്തിൽ പങ്കെടുക്കും. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനതല മത്സര തീയതി പ്രഖ്യാപിക്കും. മത്സരത്തിൽ പങ്കെടുത്ത വിദ്യാർത്ഥികളെ എകെഎസ്ടിയു ഭാരവാഹികളും ജനയുഗം മാനേജ്മെന്റും അഭിനന്ദിച്ചു.
ENGLISH SUMMARY: arivulsavam district level ended
you may also like this video