ഒറ്റ നോട്ടത്തില്‍ ഇതാരാണാവോ ഇക്കാലത്ത് ഇത്രയും മനോഹരമായ ചുമരെഴുത്തുമായി വന്നിരിക്കുന്നതെന്ന് നമുക്ക് തോന്നിയേക്കാം. എന്നാല്‍ ഒന്നുകൂടി നോക്കുമ്പോള്‍ കാര്യം കത്തും ഇതൊരു സിനിമാ പോസ്റ്റര്‍ ആണെന്ന്. അതെ അര്ജ്ജുന് അശോകന് ചിത്രം മെമ്പര്‍ രമേശന് 9ാം വാര്‍ഡ് എന്ന ചിത്രത്തിന്റെ പോസ്റ്ററാണിത്.
നടന് ടൊവിനോ തോമസ് ആണ് വ്യത്യസ്തമായ ഈ പോസ്റ്റര്‍ സോഷ്യല്‍മീഡിയയിലൂടെ ഷെയര്‍ ചെയ്തിരിക്കുന്നത്. ആന്റോ ജോസ് പെരേരയും എബി ട്രീസാ പോളും ചേര്‍ന്ന് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ചെമ്പന്‍ വിനോദ്, ശബരീഷ് വര്‍മ, സാബുമോന്, ഇന്ദ്രന്‍സ് തുടങ്ങിയവരും അഭിനയിക്കുന്നു. ബോബന്,മോളി എന്നിവരാണ് നിര്‍മാണം. കൈലാസ് മേനോന് ആണ് സംഗീതം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.