Web Desk

കണ്ണൂര്‍

July 23, 2021, 12:47 pm

അര്‍ജുന്‍ ആയങ്കിയുടെ സുഹൃത്ത് വാഹനാപകടത്തില്‍ മരിച്ചു

Janayugom Online

സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി അര്‍ജുന്‍ ആയങ്കിയുടെ സുഹൃത്ത് വാഹനാപകടത്തിൽ മരിച്ചു. അർജുൻ ആയങ്കിയുടെ അടുത്ത സുഹൃത്തുക്കളില്‍ ഒരാളായ മൂന്നു നിരത്തു സ്വദേശി റമീസ് ആണ് കണ്ണൂർ അഴിക്കോട് വച്ചുണ്ടായ അപകടത്തില്‍ മരിച്ചത്. ഇയാളുടെ വീട്ടിൽ സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കസ്റ്റംസ് കഴിഞ്ഞ ദിവസം പരിശോധന നടത്തിയിരുന്നു.

റമീസ് സഞ്ചരിച്ചിരുന്ന ബൈക്ക് ഇന്നലെ രാത്രി കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ റമീസ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നു രാവിലെ മരിച്ചു. സ്വര്‍ണക്കടത്തില്‍ അര്‍ജുന്‍ ആയങ്കിയെ റമീസ് സഹായിച്ചോ എന്നതില്‍ കൃത്യമായ തെളിവുകള്‍ കസ്റ്റംസിന് ലഭിച്ചിട്ടില്ല. 

ENGLISH SUMMARY: Arjun Ayanki’s friend dies in road accident
You may also like this video