കോവിഡ് പ്രതിരോധപ്രവര്‍ത്തകര്‍ക്ക് ആദരമര്‍പ്പിക്കാന്‍ സേനയുടെ ഫ്ലൈപാസ്റ്റ്. ശ്രീനഗര്‍ മുതല്‍ തിരുവനന്തപുരം വരെ വിമാനങ്ങള്‍ പറക്കുന്നു. വ്യോമസേനയുടെ ട്രാന്‍സ്പോര്‍ട്ട് വിമാനങ്ങളും മിഗ് 21, മിഗ് 27 യുദ്ധവിമാനങ്ങളും ഫ്ലൈപാസ്റ്റില്‍ പങ്കെടുക്കും. കോവിഡ് ആശുപത്രികള്‍ക്ക് മേല്‍ പുഷ്പവൃഷ്ടി നടത്തിയാണ് ആദരമര്‍പ്പിച്ചത്. ദീപങ്ങൾ കൊണ്ട് അലങ്കരിച്ച് നാവിക സേന കപ്പലുകളും, ബാന്‍റ് സംഘങ്ങളുമായി കരസേനയും ചടങ്ങിന്‍റെ ഭാഗമാകും.
രാവിലെ ഒമ്പതര മണിക്ക് പൊലീസുകാര്‍ക്ക് ആദരമര്‍പ്പിച്ച് ഡല്‍ഹിയിലെ പൊലീസ് സ്മാരകത്തിൽ സേനേമേധാവികൾ പുഷ്പചക്രം അര്‍പ്പിക്കുന്നതോടെയാണ് ഫ്ലൈപാസ്റ്റ് തുടങ്ങുന്നത്. ശ്രീനഗറിൽ നിന്ന് തിരുവനന്തപുരം വരെയും അസമിൽ നിന്ന് ഗുജറാത്തിലെ കച്ചുവരെയും വിമാനങ്ങൾ പറക്കും. കൊവിഡ് 19 പ്രതിരോധ പ്രവർത്തനത്തിൽ പങ്കെടുത്തവരെ രാജ്യത്തെ സേനാവിഭാഗങ്ങൾ ആദരിക്കുന്നതിന്‍റെ ഭാഗമായി കൊച്ചിയിലെ ദക്ഷിണ നാവികാസ്ഥാനവും ഒരുങ്ങിക്കഴിഞ്ഞു.
English Summary: armed forces to hold fly past for covid-19 prevention
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.