ഇന്ത്യയുടെ 71-ാമത് റിപ്പബ്ലിക് ദിന പരേഡിൽ പുരുഷൻമാർ മാത്രമുള്ള സൈന്യത്തെ നയിച്ചത് വനിത ഓഫീസർ. 26കാരിയായ ടാനിയ ഷേർഗിലാണ് പുരുഷ സൈന്യത്തെ നയിച്ചത്. ഇത് രണ്ടാം തവണയാണ് സൈന്യത്തെ വനിത ഓഫീസർ നയിക്കുന്നത്. കഴിഞ്ഞ വർഷമാണ് ആദ്യമായി വനിത ഓഫീസർ പരേഡിൽ സൈന്യത്തെ നയിച്ചത്.
സേനാ ചരിത്രത്തിലെ തന്നെ ആദ്യ സംഭവമായിരുന്നു പരേഡിൽ പുരുഷ സേനയെ ഒരു വനിത ഓഫീസർ നയിക്കുക എന്നത്. 144 പേരടങ്ങുന്ന പുരുഷ സേനയെ ആദ്യമായി നയിക്കുന്ന വനിത ഓഫീസർ ആയി ഭാവനാ കസ്തൂരി കഴിഞ്ഞ വർഷം ചരിത്രത്തിൽ ഇടം നേടിയിരുന്നു. ടാനിയ ഷേർഗിലൂടെ ഇത്തവണയും അതാവർത്തിച്ചു.
‘കുഞ്ഞു കുട്ടിയായിരിക്കുമ്പോഴെ ഞാൻ സൈന്യത്തിൽ ചേരാൻ ആഗ്രഹിച്ചിരുന്നു. ലിംഗത്തിന്റെയോ മതത്തിന്റെയോ ജാതിയുടെയോ അടിസ്ഥാനത്തിലല്ല മികവിന്റെ അടിസ്ഥാനത്തിലാണ് സൈന്യത്തിൽ പ്രവേശനം ലഭിക്കുന്നത് ടാനിയ പറഞ്ഞു. സൈന്യത്തിലെ സ്ത്രീപ്രാതിനിധ്യ ചോദ്യത്തിനുള്ള മറുപടിയായിട്ടാണ് ടാനിയ ഇക്കാര്യം വ്യക്തമാക്കിയത്.
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.