15 October 2024, Tuesday
KSFE Galaxy Chits Banner 2

ജമ്മുകശ്മീരില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ സൈനിക ക്യാപ്റ്റന്‍ കൊല്ലപ്പെട്ടു

Janayugom Webdesk
ജമ്മു
August 14, 2024 1:04 pm

ജമ്മുകശ്മീരിലെ ദോഡ ജില്ലയില്‍ അസ്സര്‍ മേഖലയില്‍ 4 ഭീകരര്‍ക്കായുള്ള തെരച്ചിലിനിടെ ഉണ്ടായ ഏറ്റുമുട്ടലില്‍ ഒരു സൈനിക ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു.ഭീകരരെ പിടികൂടാനുള്ള ഓപ്പറേഷന്‍ ആരംഭിച്ചു.ഭീകരരില്‍ ഒരാള്‍ക്ക് ഏറ്റുമുട്ടലില്‍ പരിക്കേറ്റിട്ടുണ്ട്.

അതേസമയം ഏറ്റുമുട്ടല്‍ ഉണ്ടായ സ്ഥലത്ത് നിന്നും യു.എസ് നിര്‍മിതമായ M4 അസ്സാള്‍ട്ട് റൈഫിളുകളും തരംതിരിക്കപ്പെട്ട ഉപകരണങ്ങള്‍ അടങ്ങിയ 3 ബാഗുകളും സുരക്ഷാസേന കണ്ടെടുത്തിട്ടുണ്ട്.

ഇന്നലെ വൈകിട്ട് തന്നെ ഭീകരരുടെ ഒളിത്താവളങ്ങളെക്കുറിച്ച് സൈന്യത്തിന് വിവരം ലഭിച്ചതായും ഇതിനെത്തുടര്‍ന്ന് ഏറ്റുമുട്ടലുണ്ടായതായും വൃത്തങ്ങള്‍ പറയുന്നു.ഇന്നലെ രാത്രി ഒരു വെടിവയ്പ്പുണ്ടായതിനെ തുടര്‍ന്ന് ഇന്ന് രാവിലെ ഓപ്പറേഷന്‍ വീണ്ടും പുനഃരാരംഭിക്കുകയായിരുന്നു.സ്വാതന്ത്യദിനാഘോഷങ്ങള്‍ക്ക് 1 ദിവസം മാത്രം ബാക്കി നില്‍ക്കെ ജമ്മു മേഖലയില്‍ ഇത്തരത്തില്‍ ഒരു ഭീകരാക്രമണം നടന്നതിനാല്‍,സുരക്ഷാ സംവിധാനങ്ങളെപ്പറ്റി വിലയിരുത്തുന്നതിനായി സൈനിക മേധാവി ജനറല്‍ ഉപേന്ദ്ര ദ്വിവേദി,ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി ചേര്‍ന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് ഒരു യോഗം ചേര്‍ന്നു.

Eng­lish Summary;Army cap­tain killed in encounter with ter­ror­ists in Jam­mu and Kashmir

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.