രാജ്യത്ത് കൊറോണ വ്യാപനം തുടരുന്നതിനിടെ സൈനിക കേന്ദ്രങ്ങളിൽ പരിശോധനകൾ നടത്താനുള്ള നടപടികളുമായി കേന്ദ്ര സർക്കാർ. അഞ്ച് ആർമി ആശുപത്രികളിൽ കൊറോണ പരിശോധനകൾക്കുള്ള സംവിധാനങ്ങൾ ഇതിനകം ഏർപ്പെടുത്തിയിട്ടുണ്ട്. പൂനെയിലെ ആംഡ് ഫോഴ്സസ് മെഡിക്കൽ കോളജ്, ഉധംപൂർ, ലഖ്നൗ, ബംഗളൂരു എന്നിവിടങ്ങളിലെ കമാൻഡ് ആശുപത്രികൾ, ഡൽഹിയിലെ ആർ ആർ ആശുപത്രി എന്നിവിടങ്ങളിലാണ് കോവിഡ് പരിശോധനാ സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളത്.
കൊറോണ പരിചരണവുമായി ബന്ധപ്പെട്ട് ആർമി ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകുന്നതിനായി വിവിധ കേന്ദ്രങ്ങളിൽ അയച്ചിട്ടുണ്ട്. പൂനെയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി, ചണ്ഡിഗറിലെ പോസ്റ്റ് ഗ്ര്യാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ റിസർച്ച്, ലഖ്നൗവിലെ കിങ് ജോർജ് മെഡിക്കൽ സർവകലാശാല, ഡൽഹിയിലെ ഓൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് എന്നിവിടങ്ങളിലാണ് വിദഗ്ധ പരിശീലനത്തിനായി അയച്ചിട്ടുള്ളത്.
ബംഗളൂരുവിലെ വ്യോമസേന കമാൻഡ് ആശുപത്രിയിലാണ് സേനയിലെ അംഗങ്ങൾക്ക് കോവിഡ് പരിശോധനാ സംവിധാനങ്ങൾ ഒരുക്കിയിട്ടുള്ളത്. വിവിധ മേഖലാ ആസ്ഥാനങ്ങളിലും കൊറോണ പരിചരണത്തിനായുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ഗ്വാളിയറിലെ ഡിഫൻസ് റിസർച്ച് ആന്റ് ഡെവലപ്പ്മെന്റ് എസ്റ്റാബ്ലിഷ്മെന്റും (ഡിആർഡിഇ) കൊറോണ പരിശോധനകൾക്കായി പ്രത്യേക സജ്ജീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. കൊറോണയെ നിയന്ത്രിക്കുന്നതിനായി പ്രത്യേക നിർദ്ദേശങ്ങളും സൈനിക ആസ്ഥാനത്തുനിന്നും നൽകിയിട്ടുണ്ട്. എല്ലാ സൈനിക കേന്ദ്രങ്ങളിലും ക്വറന്റൈൻ സംവിധാനങ്ങൾ ഏർപ്പെടുത്താനുള്ള നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. കൊറോണ ബാധ കൂടുതലുള്ള പ്രദേശങ്ങളിൽ ഡോക്ടർമാരുടെ സൗകര്യം ഏർപ്പെടുത്താനുള്ള സൗകര്യങ്ങളും ഏർപ്പെടുത്തണമെന്നതുമാണ് പ്രതിരോധ മന്ത്രാലയം ഇപ്പോൾ നൽകിയിട്ടുള്ള നിർദ്ദേശങ്ങൾ.
English Summary; Army has initiated Covid-19 testing in their hospitals
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.