Web Desk

പത്താന്‍കോട്

August 03, 2021, 3:38 pm

പത്താൻകോട്ടിൽ സൈനിക ഹെലികോപ്റ്റർ തകർന്നു വീണു

Janayugom Online

പത്താൻകോട്ടിൽ സൈനിക ഹെലികോപ്റ്റർ തകർന്നു വീണു. രഞ്ജിത് സാഗർ അണക്കെട്ടിലാണ് തകർന്ന ഹെലികോപ്റ്റർ പതിച്ചത്. കരസേനയുടെ 254 എഎ ഹെലികോപ്റ്ററാണ് അപകടത്തിൽപ്പെട്ടത്. രക്ഷാപ്രവർത്തനം തുടരുകയാണ്. ഹെലികോപ്റ്ററിൽ ഉണ്ടായിരുന്ന പൈലറ്റുമാർ സുരക്ഷിതരാണെന്ന് പൊലിസ് അറിയിച്ചു. എൻ.ഡി.ആർ.എഫിന്റേയും പൊലീസിന്റേയും കരസേനയുടെയും നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം തുടരുന്നത്.

ENGLISH SUMMARY; Army heli­copter crash­es in Pathankot
You may also like this video