29 March 2024, Friday

Related news

March 29, 2024
March 28, 2024
March 27, 2024
March 24, 2024
March 23, 2024
March 22, 2024
March 19, 2024
March 17, 2024
March 15, 2024
March 13, 2024

സൈനിക കോപ്റ്റര്‍ ഇടിച്ചിറങ്ങി; രണ്ട് പൈലറ്റുമാര്‍ മരിച്ചു

Janayugom Webdesk
ശ്രീനഗർ
September 21, 2021 9:34 pm

ജമ്മു കശ്മീരിലെ ഉധംപൂര്‍ ജില്ലയില്‍ പത്‌നിടോപിനു സമീപം കുന്നിന്‍മുകളില്‍ സൈനിക ഹെലികോപ്റ്റര്‍ ഇടിച്ചിറങ്ങി ഉണ്ടായ അപകടത്തില്‍ രണ്ടു സേനാ പൈലറ്റുമാരും കൊല്ലപ്പട്ടു. ഗുരുതരമായി പരിക്കേറ്റ പൈലറ്റുമാരെ അപകടസ്ഥലത്തു നിന്ന് പ്രദേശവാസികള്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷപെടുത്താനായില്ല. നോര്‍ത്തേണ്‍ കമാന്‍ഡിലെ മേജര്‍ രോഹിത് കുമാര്‍, മേജര്‍ അനൂജ് രജപുത് എന്നിവരാണ് കൊല്ലപ്പെട്ടത്. 

സേനയുടെ ചീറ്റ കോപ്റ്ററാണ് തകര്‍ന്നത്. മോശം കാലാവസ്ഥയാണ് അപകടത്തിന് കാരണമെന്നാണ് നിഗമനം. ഏഴ് ആഴ്ചകള്‍ക്കിടെ രണ്ടാം തവണയാണ് ജമ്മു കശ്മീരില്‍ സൈനിക ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെടുന്നത്. രഞ്ജിത് സാഗര്‍ അണക്കെട്ടില്‍ കോപ്റ്റര്‍ തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ രണ്ട് പൈലറ്റുമാര്‍ കൊല്ലപ്പെട്ടിരുന്നു. ഇവരില്‍ ഒരാളുടെ മൃതദേഹം ഇതുവരെ കണ്ടെടുക്കാന്‍ കഴിഞ്ഞിട്ടില്ല. 

ENGLISH SUMMARY:Army heli­copter crash­es; Two pilots were killed
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.