സൈന്യം എന്തിനും തയ്യാറെന്ന് ബിപിന്‍ റാവത്ത്

Web Desk
Posted on September 12, 2019, 4:25 pm

അമേതി: പാകിസ്ഥാന് മുന്നറിയിപ്പുമായി കരസേന മേധാവി ബിപിന്‍ റാവത്ത്. പാകിസ്ഥാന്‍ അധിനിവേശ കശ്മീരിലെ ഭാഗങ്ങള്‍ തിരിച്ചുപിടിച്ച് ഇന്ത്യയുടെ ഭാഗമാക്കാനാണ് നരേന്ദ്ര മോഡി സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്ന കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗിന്റെ പ്രസ്താവനയ്ക്ക് തൊട്ടുപിന്നാലെ പിന്നാലെയാണ് ബിപിന്‍ റാവത്തിന്റെ പ്രസ്താവന. സൈന്യം എന്തിനും തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.

പാക് അധീന കാശ്മീരിനായി എന്തുചെയ്യണമെന്നത് സംബന്ധിച്ച് തീരുമാനമെടുക്കേണ്ടത് സര്‍ക്കാരാണെന്നും, കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം എന്തുതന്നെയായാലും സൈന്യം സജ്ജമാണെന്നും ബിപിന്‍ റാവത്ത് പറഞ്ഞു. ഉത്തരവിനായി കാത്തിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘ഇത്തരം കാര്യങ്ങളില്‍ സര്‍ക്കാര്‍ നടപടിയെടുക്കുന്നു. സര്‍ക്കാരിന്റെ ഉത്തരവ് പ്രകാരം പ്രവര്‍ത്തിക്കും. സൈന്യം എപ്പോഴും സജ്ജമാണ്’ റാവത്ത് പറഞ്ഞു.