11 September 2024, Wednesday
KSFE Galaxy Chits Banner 2

Related news

July 27, 2024
May 9, 2024
September 18, 2023
September 13, 2023
September 4, 2023
July 18, 2023
April 16, 2023
April 16, 2023
April 16, 2023
April 13, 2023

ജമ്മുകശ്മീരില്‍ ഏറ്റുമുട്ടലില്‍ സൈന്യം രണ്ട് ഭീകരരെ വധിച്ചു

Janayugom Webdesk
അനന്ത്‌നാഗ്
October 10, 2022 9:59 am

ജമ്മുകശ്മീരിലെ അനന്ത്‌നാഗിലുണ്ടായ ഏറ്റുമുട്ടലില്‍ സൈന്യം രണ്ട് ഭീകരരെ വധിച്ചു. അനന്തനാഗ് ജില്ലയിലെ കൊക്കര്‍നാഗിലുള്ള തെംഗ്പോ ഗ്രാമത്തിലാണ് ഏറ്റുമുട്ടലുണ്ടായത്. ഞായറാഴ്ച വൈകുന്നേരം ഏറ്റുമുട്ടലുണ്ടായ സമയത്താണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ ആദ്യം ഒരു ഭികരരെ വധിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. സംഭവസ്ഥലത്ത് ഇപ്പോഴും സംഘര്‍ഷാവസ്ഥ തുടരുകയാണ്.
കഴിഞ്ഞയാഴ്ച ജമ്മു കശ്മീരിലെ ഷോപ്പിയാൻ ജില്ലയിൽ ഇന്ത്യൻ സൈന്യവും ജമ്മു കശ്മീർ പോലീസും നടത്തിയ സംയുക്ത ഓപ്പറേഷനിൽ രണ്ട് വ്യത്യസ്ത ഏറ്റുമുട്ടലുകളിൽ നാല് ഭീകരരെ വധിച്ചതായി പൊലീസ് അറിയിച്ചു.
ഷോപിയാൻ ജില്ലയിലെ ഡ്രാച്ച് മേഖലയിൽ ചൊവ്വാഴ്ച രാത്രിയുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് ഭീകരർ കൊല്ലപ്പെട്ടതായി ബുധനാഴ്ച പൊലീസ് അറിയിച്ചു.
ഷോപിയാനിലെ മൂലു മേഖലയിൽ നടന്ന ഏറ്റുമുട്ടലിൽ മറ്റൊരു ഭീകരൻ കൊല്ലപ്പെട്ടു. ഭീകരരും സുരക്ഷാ സേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു സൈനികന് പരിക്കേറ്റു.
ഷോപ്പിയാനിലെ ഡ്രാച്ച് മേഖലയിൽ നടന്ന ആദ്യ ഏറ്റുമുട്ടലിൽ നിരോധിത ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദുമായി (ജെഎം) ബന്ധമുള്ള മൂന്ന് ഭീകരർ കൊല്ലപ്പെട്ടിരുന്നു. 

Eng­lish Sum­ma­ry: Army killed two ter­ror­ists in an encounter in Jam­mu and Kashmir

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.