വെസ്റ്റ്ഹിൽ് ആർമി റിക്രൂട്ട്മെന്റ് ഓഫീസിലെ സിവിലിയൻ ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ചെന്ന് പരാതി. ലോക്ഡൗൺ ദിവസങ്ങളിൽ ഓഫീസിൽ വരാതിരുന്നതിന്റെ കാരണം ബോധിപ്പിക്കാൻ ചെന്നപ്പോഴാണ് മർദ്ദനം. സിവിലിയൻ ഓഫീസർ എൻവി നാരായണനെയാണ് ഡയറക്ട് ഓഫീസർ കേണൽ സമിത് നവാനി ക്രൂരമായി മർദ്ദിച്ചെന്നാണ് പരാതി. ബൂട്ടിട്ട കാലുകൊണ്ട് വയറ്റിലും തലക്കും ചവിട്ടിയെന്നും ജാതി പറഞ്ഞ് അധിക്ഷേപിച്ചെന്നും നാരാണയൻ പറഞ്ഞു.
കൊല്ലുമെന്നും കുടംബത്തെ പട്ടിണി കിടത്തുമെന്നും ഭീഷണിപ്പെടുത്തിയതായും മർദ്ദനമേറ്റതിന് ശേഷം ഗുരുതമായ ആരോഗ്യ പ്രശ്നങ്ങൾ അനുവഭവപ്പെടുന്നുണ്ടെന്നും നാരായണൻ പറയുന്നു.
സംഭവത്തിൽ നാരാണയൻ നടക്കാവ് പോലീസിൽ പരാതി നൽകി. മർദ്ദനത്തിന്റെ ദൃശ്യങ്ങൾ ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. അവ നശിപ്പിക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണെന്നും നാരായണൻ പരാതിപ്പെട്ടുന്നു. കഴിഞ്ഞ 17 വർഷമായി കോഴിക്കോട് ആർമിറിക്രൂട്ട്മെന്റ് ഓഫിസിൽ സിവിലിയൻ ഓഫീസറായി ജോലി ചെയ്യുന്നയാളാണ് താൻ. ഇത്രയും കാലം കുടുംബത്തോടൊപ്പം ഇവിടെയാണ് താമസം. മക്കളെല്ലാം ഇവിടെ സ്കൂളുകളിലാണ് പഠിക്കുന്നത്. ലോക്ഡൗൺ ആയത് കാരണം കഴിഞ്ഞ കുറച്ച് ദിവസം ജോലിക്ക് പോകാൻ സാധിച്ചിരുന്നില്ല.
പിന്നീട് പൊലീസിൽ നിന്ന് പ്രത്യേക അനുമതിയെല്ലാം വാങ്ങി ഓഫീസിൽ നിന്ന് നിർദ്ദേശിച്ചതു പ്രകാരം ഏപ്രിൽ 20ന് ഓഫീസിലെത്തി ജോലിയിൽ പ്രവേശിച്ചിരുന്നു. ഈ സമയത്ത് ഡയറ്ക്ട് ഓഫീസർ കേണൽ സമിത് നവാനി വ്യക്തിപരമായി ഓഫീസിലേക്ക് വിളിച്ച് എന്ത്കൊണ്ടാണ് ഇത്രയും ദിവസം ജോലിക്ക് വരാതിരുന്നതെന്ന് ചോദിച്ച് അസഭ്യം പറയുകയായിരുന്നു. ലോക്ഡൗൺ കാരണം താമസ്ഥലത്ത് നിന്ന് ഓഫീസിലെത്താനുള്ള ബുദ്ധിമുട്ടിനെ കുറിച്ച് പറഞ്ഞതോടെ ഓഫിസിന്റെ ഗെയ്റ്റിനടുത്തേക്ക് കൊണ്ടുപോയി മർദ്ദിക്കുകയായിരുന്നു. തള്ളി താഴെ വീഴ്ത്തി ബൂട്ടിട്ട കാലുകൊണ്ട് നിരവധി തവണ തലയിലും വയറ്റിലും ചവിട്ടി. ഈ മാസത്തേതടക്കം രണ്ടുമാസത്തെ ശമ്പളം തരില്ലെന്നും തന്നെ കൊല്ലുമെന്നും കുടുബത്തെ പട്ടിണിക്കിടുമെന്നും അദ്ദഹം ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.