സിക്കിമില്‍ കൊടും തണുപ്പില്‍ കുടുങ്ങിയ സഞ്ചാരികൾക്ക് രക്ഷയുമായി സൈനികര്‍

Web Desk
Posted on January 10, 2019, 6:58 pm

സിക്കിമില്‍ കൊടും തണുപ്പില്‍ കുടുങ്ങിയ സഞ്ചാരികളെ സൈനികര്‍ രക്ഷിച്ചു.
വടക്കന്‍സിക്കിമിലെ ലാച്ചങ് വാലിയിൽ മഞ്ഞുവീഴ്ചയില്‍ കുടുങ്ങിയ 150ല്‍പരം സഞ്ചാരികളെയാണ് സൈനികര്‍ രക്ഷിച്ചത്. ശ്വാസംമുട്ടലും ബോധക്ഷയവും അടക്കം പ്രശ്‌നങ്ങളില്‍പ്പെട്ട ഇവരില്‍ ഒരാളുടെ കൈയ്ക്ക് ഒടിവും നേരിട്ടിരുന്നു. വിവിധ സ്ഥലങ്ങളിലായി കുടുങ്ങിയ ഇവരെ ക്യാംപിലെത്തിച്ച് ഭക്ഷണവും വിശ്രമസൗകര്യവും അനുവദിക്കുകയായിരുന്നു.

നാഥുലാപാസിനടുത്ത് ഒട്ടാകെ മൂവായിരത്തോളം സഞ്ചാരികള്‍ കുടുങ്ങിയതായാണ് കണക്ക്. 12 ദിവസമായി സൈ നയം രക്ഷാപ്രവർത്തനം നടത്തുകയാണ്. മേഖലയില്‍ സമീപകാലത്ത് കാണാത്തത്ര മഞ്ഞുവീഴ്ചയാണ് ഇപ്പോഴുള്ളതെന്ന് സഞ്ചാരികള്‍ പറയുന്നു. വഴികള്‍ മഞ്ഞുറഞ്ഞ് യാത്രചെയ്യാനാവാത്ത നിലയിലാണ്.