സൈന്യം ടാങ്കുകള്‍ നവീകരിക്കുന്നു

Web Desk
Posted on May 07, 2019, 10:39 pm

കൊച്ചി: ചൂര്‍ണിക്കരയിലെ തണ്ണീര്‍തട ഭൂമി പുരയിടമാക്കാന്‍ വ്യാജ രേഖ നിര്‍മ്മിച്ച കേസില്‍ ശക്തമായ നടപടികളുമായി റവന്യു വകുപ്പ് . ഇതേക്കുറിച്ച് ലാന്‍ഡ് റവന്യു കമ്മിഷണറേറ്റ് അന്വേഷണം ആരംഭിച്ചു. കമ്മിഷണറേറ്റിലെ പ്രത്യേക അന്വേഷണ സംഘം ഫോര്‍ട്ട് കൊച്ചി ആര്‍ഡിഒ ഓഫീസിലെ രേഖകള്‍ പരിശോധിച്ചു. ഇതോടൊപ്പം വിജിലന്‍സും പൊലീസും അന്വേഷണം തുടങ്ങിയിട്ടുണ്ട്.

ചൂര്‍ണിക്കര പഞ്ചായത്തിലെ 14 ാം വാര്‍ഡില്‍ 25 സെന്റ് തണ്ണീര്‍ത്തടം വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്വകാര്യ വ്യക്തി മണ്ണിട്ട് നികത്തിയിരുന്നു. ഇവിടെ നിരവധി ഗോഡൗണുകളും നിര്‍മ്മിച്ചു. ദേശീയപാതേയാട് ചേര്‍ന്ന് കോടികള്‍ വിലയുള്ള ഈ ഭൂമി പുരയിടമാക്കുന്നതിനാണ് ലാന്‍ഡ് റവന്യു കമ്മിഷണറുടെയും ആര്‍ഡിഒയുടെയും പേരില്‍ വ്യാജ രേഖ നിര്‍മ്മിച്ചത്. ചൂര്‍ണിക്കര വില്ലേജ് ഓഫീസറാണ് ഇത് കണ്ടെത്തിയത്. തുടര്‍ന്ന് കമ്മിഷണറേറ്റ് തിരുവനന്തപുരം മ്യൂസിയം പൊലീസില്‍ പരാതി നല്‍കി. സംഭവത്തില്‍ വിജിലന്‍സ് അന്വേഷണത്തിനും സര്‍ക്കാര്‍ ഉത്തരവിട്ടു. കഴിഞ്ഞ ഒരുവര്‍ഷത്തിനുള്ളില്‍ കൊച്ചി ആര്‍ഡിഒ യ്ക്ക് കീഴിലുള്ള താലൂക്ക് ഓഫീസുകള്‍ വഴി നല്‍കിയ എല്ലാ ഉത്തരവുകളും പരിശോധിക്കാന്‍ ലാന്‍ഡ് റവന്യു കമ്മിഷണറേറ്റിനോട് സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

ഫോര്‍ട്ട് കൊച്ചി ആര്‍ഡി ഓഫീസില്‍ നിന്നും സ്ഥലം ഉടമ നല്‍കിയ അപേക്ഷയില്‍ നമ്പറിട്ട് നല്‍കുക മാത്രമാണ് ചെയ്തതെന്ന് കണ്ടെത്തി. തണ്ണീര്‍തടം മാറ്റി പുരയിടമാക്കി മാറ്റാന്‍ കമ്മിഷണറുടെ പേരില്‍ വ്യാജ രേഖ നിര്‍മ്മിക്കുകയായിരുന്നു. രേഖ വ്യാജമാണെന്ന് തെളിഞ്ഞിട്ടുണ്ടെന്നും കുറ്റക്കാരെ കണ്ടെത്താന്‍ വകുപ്പ്തല അന്വേഷണം ആരംഭിച്ചതായും ലാന്‍ഡ് റവന്യു കമ്മിഷണര്‍ യു വി ജോസ് അറിയിച്ചു.