June 30, 2022 Thursday

Latest News

June 30, 2022
June 30, 2022
June 30, 2022
June 30, 2022
June 30, 2022
June 30, 2022
June 30, 2022
June 30, 2022
June 30, 2022
June 30, 2022

അര്‍ണബിനെ ‍പരിഹസിച്ചതിന് യാത്രാവിലക്ക്: ഇന്‍ഡിഗോയ്ക്ക് എതിരെ നിയമനടപടിയുമായി കുനാല്‍ കംമ്ര

By Janayugom Webdesk
February 1, 2020

കുനാല്‍ കംമ്ര ഇന്‍ഡിഗോ എയര്‍ലൈന്‍സിന് നിയമപരമായ നോട്ടീസ് നല്‍കി. തനിക്ക് വിമാനയാത്രാ വിലക്ക് ഏര്‍പ്പെടുത്തിയതിനെതിരെയാണ് പ്രശസ്ത സ്റ്റാന്‍ഡപ്പ് കൊമേഡിയനും സംഘപരിവാര്‍ വിമര്‍ശകനുമായ കുനാല്‍ കംമ്ര ഇന്‍ഡിഗോയ്ക്ക് നോട്ടീസ് നല്‍കിയത്. ഇന്‍ഡിഗോ മാനേജ്‌മെന്റിന്റെ നടപടിയില്‍ താന്‍ നേരിട്ട മാനസിക വിഷമത്തിന് 25 ലക്ഷം രൂപ ആവശ്യപ്പെട്ടാണ് കുനാല്‍ കംമ്രയുടെ വക്കീല്‍ നോട്ടീസ്. ഇന്‍ഡിഗോ ഏര്‍പ്പെടുത്തിയ യാത്രാവിലക്ക് നീക്കണമെന്നും കുനാല്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

മുംബൈയില്‍ നിന്ന് ലഖ്‌നൗവിലേക്കുള്ള വിമാനയാത്രയ്ക്കിടെ മാധ്യമപ്രവര്‍ത്തകന്‍ അര്‍ണബ് ഗോസ്വാമിയെ ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ചാണ് ഇന്‍ഡിഗോ കംമ്രയ്‌ക്കെതിരെ വിമാനയാത്രാ വിലക്ക് ഏര്‍പ്പെടുത്തിയത്. ഈ നടപടി ഭരണഘടനാ ലംഘനമാണെന്നും ആര്‍ട്ടിക്കിള്‍ 21 പ്രകാരം വ്യക്തിഗത സ്വാതന്ത്ര്യത്തെ ഹനിക്കുന്നുവെന്നും കംമ്ര നോട്ടീസില്‍ ചൂണ്ടിക്കാട്ടി.

ആര്‍ട്ടിക്കിള്‍ 19 (1) (എ) ല്‍ പ്രകാരം തനിക്ക് സംസാരിക്കാന്‍ സ്വാതന്ത്ര്യമുണ്ടെന്നും താന്‍ ഒരു സഹയാത്രികനോട് സംസാരിക്കുക മാത്രമാണ് ചെയ്തതെന്നും കംമ്ര കത്തില്‍ പറയുന്നു. അര്‍ണബ് ഗോസ്വാമി പരാതി നല്‍കാത്ത സാഹചര്യത്തില്‍ ഒരു മുന്നറിയിപ്പ് കൂടാതെ എങ്ങനെയാണ് തനിക്കെതിരെ നടപടി സ്വീകരിച്ചതെന്ന് കംമ്ര ചോദിച്ചു.

Eng­lish Sum­ma­ry: Kunal Kam­ra slaps legal notice on IndiGo

YOU MAY ALSO LIKE THIS VIDEO

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.